നെറ്റ്ഫ്ലിക്സിലെ ഹിറ്റ് പരമ്പരകളിൽ ഒന്നായ 'അവതാർ: ദ ലാസ്റ്റ് എയർബെൻഡർ' രണ്ടാം സീസണിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള ആരാധകർ കാത്തിരിക്കുന്ന സീസൺ 2 ജൂൺ 25-ന് സ്ട്രീമിംഗ് ആരംഭിക്കുമെന്ന് നെറ്റ്ഫ്ലിക്സ് ഔദ്യോഗികമായി അറിയിച്ചു.
നിക്കലോഡിയോണിന്റെ വിഖ്യാതമായ അനിമേഷൻ സീരീസിനെ ആസ്പദമാക്കി ഒരുക്കിയ ഇതിന്റെ ഒന്നാം സീസൺ 2024-ലാണ് പുറത്തിറങ്ങിയത്. വായു, ഭൂമി, തീ, ജലം എന്നീ നാല് മൂലകങ്ങളെയും നിയന്ത്രിക്കാൻ കഴിവുള്ള 'അവതാർ' എന്ന ആംഗ് എന്ന ബാലന്റെ സാഹസിക യാത്രയാണ് ഈ പരമ്പരയുടെ ഇതിവൃത്തം.
ആദ്യ സീസണിൽ വായു മൂലകം കൈകാര്യം ചെയ്യാൻ പഠിച്ച ആംഗ്, രണ്ടാം സീസണിൽ 'എർത്ത് ബെൻഡിംഗ്' അഥവാ മണ്ണ് മൂലകത്തെ മെരുക്കാനുള്ള കഠിനമായ ശ്രമങ്ങളിലാകും ഏർപ്പെടുക.
ഗോർഡൻ കോർമിയർ കേന്ദ്ര കഥാപാത്രമായ ആംഗിനെ അവതരിപ്പിക്കുമ്പോൾ കിയാവെന്റീയോ, ഇയാൻ ഔസ്‌ലി, മിയ സെക്, ഡള്ളസ് ലിയു തുടങ്ങിയ വലിയൊരു താരനിര തന്നെ രണ്ടാം സീസണിലും അണിനിരക്കുന്നുണ്ട്.
ആൽബർട്ട് കിം വികസിപ്പിച്ചെടുത്ത ഈ പരമ്പര ആൽബർട്ട് കിം പിക്ചേഴ്സ്, നിക്കലോഡിയോൺ, റൈഡ്ബാക്ക് എന്നിവയുടെ സംയുക്ത സംരംഭമാണ്. അനിമേഷൻ പതിപ്പിലെപ്പോലെ തന്നെ ആവേശകരമായ നിമിഷങ്ങളും അത്ഭുതപ്പെടുത്തുന്ന വിഷ്വൽ ഇഫക്റ്റുകളും രണ്ടാം സീസണിലും ആരാധകർക്ക് പ്രതീക്ഷിക്കാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
