'സിപിഎമ്മുകാര്‍ ശവംതീനികള്‍'; യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടും: വി ഡി സതീശൻ

APRIL 6, 2026, 9:49 PM

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. 2001ൽ പോലും കാണാനാവാത്തത്ര യുഡിഎഫ് തരംഗമാണ് നിലവിലെന്നും തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വൻ വിജയം നേടുമെന്നും സതീശൻ പ്രതികരിച്ചു.

ലീഗ് സമ്മർദമുണ്ടാക്കുമെന്നത് വർഗീയ പ്രചരണമാണ്. ഇത്തവണ ഒരു സീറ്റ് പോലും ലീഗ് കൂടുതൽ ചോദിച്ചില്ല. കോൺഗ്രസിന് മൂന്ന് സീറ്റ് അധികം കിട്ടുകയും ചെയ്തു എന്ന് പറഞ്ഞ സതീശന്‍, സിപിഎമ്മുകാര്‍ ശവംതീനികളാണെന്നും വിമര്‍ശിച്ചു. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് മറച്ച് വയ്ക്കാനാണ് വയനാട് പുനരധിവാസം കോൺഗ്രസിനെതിരെ ആയുധമാക്കുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.

അതേസമയം, തൻ്റെ മണ്ഡലത്തിലെ ഫലത്തെ കുറിച്ച് മുഖ്യമന്ത്രി വേവലാതിപ്പെടേണ്ടെന്നും 25 കൊല്ലമായി തന്നെ വിജയിപ്പിക്കുന്ന മണ്ഡലമാണ് ഇതെന്നും ഓരോ തവണയും ഭൂരിപക്ഷം ഉയർത്തുന്ന അപൂർവ റെക്കോർഡ് മണ്ഡലത്തിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഈ തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവുമധികം നുണ പറഞ്ഞത് മുഖ്യമന്ത്രിയാണെന്നും സതീശൻ കുറ്റപ്പെടുത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam