മൂവാറ്റുപുഴ വ്യാജ കള്ള് കേസ്: എക്സൈസ് അന്വേഷണം ശക്തമാക്കി; ലൈസൻസ് അനുവദിച്ചതിലും ഗുണനിലവാരത്തിലും പരിശോധന

JULY 14, 2026, 4:26 AM

കൊച്ചി: മൂവാറ്റുപുഴയിൽ വ്യാജ കള്ള് വിൽപ്പന നടന്നെന്ന ആരോപണത്തെ തുടർന്ന് എക്സൈസ് വകുപ്പ് സമഗ്ര അന്വേഷണം ആരംഭിച്ചു. വിഷയത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ എക്സൈസ് കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്. ലൈസൻസ് അനുവദിച്ച നടപടിക്രമങ്ങളും കള്ളിന്റെ ഗുണനിലവാരവും ഉൾപ്പെടെ എല്ലാ വശങ്ങളും പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന് ചുമതല നൽകിയിരിക്കുന്നത്.

എക്സൈസ് വിജിലൻസ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ കള്ള് ചെത്ത് നടത്താൻ ലൈസൻസ് ലഭിച്ചോ, ആവശ്യമായ പരിശോധനകൾ കൃത്യമായി നടത്തിയിരുന്നോ, നിയമനടപടികളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുക.

പ്രാഥമിക വിവരങ്ങൾ പ്രകാരം, ലൈസൻസും പെർമിറ്റും ഉണ്ടെന്ന പേരിൽ ചിലയിടങ്ങളിൽ നിയമവിരുദ്ധമായി കള്ള് ഉൽപാദനവും വിതരണവും നടന്നതായി സംശയമുണ്ട്. മൂവാറ്റുപുഴ റേഞ്ചിൽ മാത്രം ഏകദേശം 15 കള്ളുഷാപ്പുകൾക്ക് സംശയാസ്പദമായ സാഹചര്യത്തിൽ ലൈസൻസ് അനുവദിച്ചതായും, മരിച്ചവരുടെ പേരിലുള്ള സമ്മതപത്രങ്ങൾ ഉപയോഗിച്ചെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. കള്ള് ചെത്ത് നടത്താൻ ആവശ്യമായ പനമരങ്ങൾ ഇല്ലാത്ത സ്ഥലങ്ങൾ പോലും രേഖകളിൽ ഉൾപ്പെടുത്തിയതായും അന്വേഷണ സംഘം പരിശോധിക്കും.

vachakam
vachakam
vachakam

ഇതിനിടെ, സംസ്ഥാനത്ത് വ്യാജ കള്ള് നിർമ്മാണവും വിതരണവും തടയുന്നതിനായി എക്സൈസ് വകുപ്പ് നടപ്പാക്കുന്ന 'ഓപ്പറേഷൻ ശുദ്ധി'യുടെ ഭാഗമായി വ്യാപക പരിശോധനകളും തുടരുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്താകെ 8,806 കള്ളുഷാപ്പുകളിൽ പരിശോധന നടത്തി. പരിശോധനയ്ക്കിടെ ശേഖരിച്ച 1,724 കള്ള് സാമ്പിളുകൾ ഗുണനിലവാര പരിശോധനയ്ക്കായി ലാബുകളിലേക്ക് അയച്ചിട്ടുണ്ട്.

ഏറ്റവും കൂടുതൽ പരിശോധന നടന്നത് പാലക്കാട് ജില്ലയിലാണ്. അവിടെ 1,287 കള്ളുഷാപ്പുകൾ പരിശോധിക്കുകയും 105 സാമ്പിളുകൾ പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു. ഇതോടൊപ്പം 1,851 കള്ള് കടത്തുന്ന വാഹനങ്ങളും ഉദ്യോഗസ്ഥർ പരിശോധിച്ചു.

അന്വേഷണ റിപ്പോർട്ട് എത്രയും വേഗം സമർപ്പിക്കാനാണ് എക്സൈസ് വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമലംഘനം കണ്ടെത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെ തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam