കാസർകോട് ജില്ലയിലെ ഉദുമ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് നേതൃത്വത്തിലുള്ള ഭരണത്തിന് തിരിച്ചടിയായി പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം വിജയിച്ചു. പ്രസിഡന്റ് പി.വി. രാജേന്ദ്രനെതിരെ യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം 12 പേർ അനുകൂലിച്ചും 11 പേർ എതിർത്തും പാസായി. ഇതോടെ പഞ്ചായത്തിലെ എൽഡിഎഫ് ഭരണം അവസാനിച്ചു.
23 അംഗങ്ങളുള്ള പഞ്ചായത്തിൽ യുഡിഎഫിന് 12 അംഗങ്ങളും എൽഡിഎഫിന് 11 അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. എന്നാൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്ന സമയത്ത് യുഡിഎഫ് സ്ഥാനാർഥി ചന്ദ്രൻ നാലാംവാതുക്കലിന്റെ വോട്ട് അസാധുവായതിനെ തുടർന്ന് ഇരുപക്ഷത്തിനും തുല്യ വോട്ടുകളായി.
തുടർന്ന് നടത്തിയ നറുക്കെടുപ്പിലാണ് എൽഡിഎഫ് പ്രസിഡന്റ് സ്ഥാനം സ്വന്തമാക്കിയത്. എന്നാൽ പിന്നീട് ഭരണത്തിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചതോടെ പഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷ്ടമായി.
അവിശ്വാസ പ്രമേയം പാസായ സാഹചര്യത്തിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും. ആരെയാകും യുഡിഎഫ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുക എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
