കൊച്ചി: കശുവണ്ടി അഴിമതിയിലെ കോടതിയലക്ഷ്യ നടപടിയിൽ ഹൈക്കോടതിയില്‍ പുതിയ മാപ്പപേക്ഷ നല്‍കി വ്യവസായ വകുപ്പ് സെക്രട്ടറി കെ ബിജു.കോടതിയുടെ കടുത്ത വിമർശനത്തെത്തുടർന്നാണ് നേരത്തെ നൽകിയ മാപ്പപേക്ഷ തിരുത്തി പുതിയത് സമർപ്പിച്ചത്.
നിയമപരവും വസ്തുതാപരവുമായ കാര്യങ്ങൾ കൃത്യമായി പരിശോധിച്ച ശേഷമാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചതെന്നും, പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും അദ്ദേഹം പുതിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
കോടതി സമ്മർദ്ദം മൂലമാണ് പ്രതികളെ വിചാരണ ചെയ്യാനുള്ള പ്രോസിക്യൂഷൻ അനുമതി നൽകുന്നതെന്ന രീതിയിലായിരുന്നു കെ. ബിജുവിൻ്റെ ആദ്യ ഉത്തരവുണ്ടായിരുന്നത്.
ഇതിനെതിരെ സമർപ്പിച്ച ആദ്യ മാപ്പപേക്ഷ ഹൈക്കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ച് തള്ളിയിരുന്നു. കേസ് ഫയലുകൾ മനസ്സിരുത്തിയും സ്വതന്ത്രമായും പരിശോധിച്ചാണോ തീരുമാനമെടുത്തതെന്ന് ആദ്യ സത്യവാങ്മൂലത്തിൽ വ്യക്തമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇക്കാര്യം ഉൾപ്പെടുത്തി വീണ്ടും മാപ്പപേക്ഷ നൽകാൻ ആവശ്യപ്പെടുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
