തിരുവനന്തപുരം: നേമം സീറ്റ് നിലനിര്‍ത്തുമെന്ന് പ്രതീക്ഷ പങ്കുവെച്ച് എൽഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവൻകുട്ടി. നേമത്തെ ഡബിള്‍ ലോക്കിൽ മാറ്റിമില്ലെന്നും ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും വി ശിവൻകുട്ടി പ്രതികരിച്ചു.
നേമത്ത് താനും രാജീവ് ചന്ദ്രശേഖറുമായിട്ടാണ് മത്സരം. ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ച് നേമത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎസ് ശബരിനാഥൻ ബിജെപിയെ സഹായിക്കുകയാണെന്നും ശിവൻകുട്ടി ആരോപിച്ചു.
വോട്ടർ പട്ടിക നോക്കിയാണ് വോട്ട് അഭ്യർത്ഥിക്കുന്നത്. അതിൽ എസ്‍ഡിപിഐയെന്നോ അല്ലെന്നോ നോക്കാറില്ലെന്നും താൻ മത്സരിക്കുന്നത് ഒരു ധനാഠ്യനുമായിട്ടാണെന്നും പിഎം ശ്രീയൊന്നും ചര്‍ച്ചയേ ആയിട്ടില്ലെന്നും ശിവൻകുട്ടി പറഞ്ഞു.പ്രധാനമന്ത്രിയുടെ വരവൊക്കെ ബിജെപി ക്യാമ്പിൽ മാത്രമാണ് ആവേശമുണ്ടാക്കിയത്. കേരളത്തെ വഞ്ചിച്ച പ്രധാനമന്ത്രിയെ ജനങ്ങള്‍ക്ക് അറിയാമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

സംസ്ഥാനത്തെ തകർത്ത പ്രളയം മനുഷ്യനിർമ്മിതം; സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി മാത്യു കുഴൽനാടൻ
സ്ഥാനാർഥിയെ ജയിപ്പിക്കാൻ വോട്ട് ചെയ്യാനെത്താമെന്ന മോഹത്തിന് തിരിച്ചടി; വിമാനക്കൂലി കുത്തനെ കൂട്ടി
ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കില്‍ ലോറി ഇടിച്ച് അപകടം; 23കാരിക്ക് ദാരുണാന്ത്യം
വൈക്കത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വയോധികൻ ജീവനൊടുക്കിയ നിലയില്‍