സാം ആൾട്ട്മാനായി ആൻഡ്രൂ ഗാർഫീൽഡ്; 'ഓപ്പണ്‍ എഐ'യുടെ കഥ വെള്ളിത്തിരയിലേക്ക്

AUGUST 5, 2025, 10:22 PM

ഓപ്പണ്‍ എഐയുടെ കഥ ആസ്പദമാക്കി ഹോളിവുഡ് സിനിമ വരുന്നു. 'ആര്‍ട്ടിഫിഷ്യല്‍' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.

കോള്‍ മി ബൈ യുവര്‍ നെയിം സംവിധായകന്‍ ലുക ഗ്വാഡാഗ്നിനോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2026 ല്‍ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. 

ഓസ്കാർ നോമിനേഷൻ ലഭിച്ച നടൻ ആൻഡ്രൂ ഗാർഫീൽഡ് ആണ്  ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാന്റെ വേഷത്തിൽ എത്തുക. അമേസിങ് സ്‌പൈഡര്‍മാന്‍, ദി സോഷ്യല്‍ നെറ്റ് വര്‍ക്ക് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ്  ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡ്.

vachakam
vachakam
vachakam

ലോംബാര്‍ഡ് സ്ട്രീറ്റിലെ ഓള്‍ട്ട്മാന്റെ വസതിക്ക് മുമ്പില്‍ ഗാര്‍ഫീല്‍ഡ് ഉള്‍പ്പടെയുള്ളവരുടെ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഓപ്പണ്‍ എഐ മുന്‍ സിടിഒ മിറ മുറാട്ടിയുടെ കഥാപാത്രമായി ടോപ്പ് ഗണ്‍: മാവെറിക് താരം മോണിക്ക ബാര്‍ബറോ, സഹസ്ഥാപകനായ ഇല്യ സുറ്റ്‌സ്‌കീവറായി യുറ ബോറിസോവ് എന്നിവര്‍ അഭിനയിക്കും.

ഓപ്പണ്‍ എഐ സഹസ്ഥാപകനും മുന്‍ സിഇഒയുമായ ഇലോണ്‍ മസ്‌ക് ഉള്‍പ്പടെയുള്ള പ്രമുഖരും ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നുണ്ടെന്നാണ് വിവരം. സ്ഥാപനത്തിലെ അധികാരവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളും ഇലോണ്‍ മസ്‌കുമായുണ്ടായ തര്‍ക്കങ്ങളുമെല്ലാം ചിത്രത്തിലുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam