മലപ്പുറം: കിണറ്റിലേക്കു വീണ ആടിനെ പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ ദാരുണമായി മരിച്ചു. ഒഡിഷ സ്വദേശികളായ നരസിംഹ പ്രഥാൻ (32), സന്തോഷ് ബഡാട്ടിയ (35) എന്നിവരാണ് മരണപ്പെട്ടത്.
തിങ്കളാഴ്ച വൈകുന്നേരം ആറുമണിക്ക് ശേഷമാണ് സംഭവം നടന്നത്. മുതുവല്ലൂർ വെട്ടുകാട് പ്രദേശത്തെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ പരിധിയിലുള്ള കിണറ്റിലാണ് അപകടം ഉണ്ടായത്.
ആടിനെ രക്ഷിക്കാനായി ആദ്യം ഒരാൾ കിണറ്റിലേക്ക് ഇറങ്ങിയിരുന്നു. എന്നാൽ കിണറിനുള്ളിൽ ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹം താഴേക്ക് മുങ്ങിപ്പോകുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട രണ്ടാമൻ സഹപ്രവർത്തകനെ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങിയെങ്കിലും അദ്ദേഹം കൂടി അപകടത്തിൽപ്പെട്ടു എന്നാണ് ലഭിക്കുന്ന വിവരം.
കിണറിനുള്ളിലെ ഓക്സിജൻ കുറവായതാകാം ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമികമായി വിലയിരുത്തുന്നത്. സമീപവാസികൾ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
