ജി സുധാകരന്റെ വീടിന് സമീപം നടത്തിയ സിപിഐഎം പ്രകടനം; ഗതാഗത തടസ്സം സൃഷ്ടിച്ചതിന് കേസ്

MARCH 17, 2026, 4:04 AM

ആലപ്പുഴ: ജി സുധാകരന്റെ പുന്നപ്രയിലെ വീടിന് സമീപം നടന്ന സിപിഐഎം ശക്തിപ്രകടനത്തെയും പൊതുയോഗത്തെയും തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട്. ഗതാഗതം തടസ്സപ്പെടുത്തുകയും പൊതുജനങ്ങൾക്ക് അസൗകര്യം സൃഷ്ടിക്കുകയും ചെയ്തെന്നാരോപിച്ചാണ് നടപടി.

സിപിഐഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റി സെക്രട്ടറി ശ്യാംജി ഉൾപ്പെടെ തിരിച്ചറിയാവുന്ന 499 പേർക്കെതിരെയാണ് പുന്നപ്ര പൊലീസ് കേസ് എടുത്തത്.

ജി സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാർട്ടി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വീടിനടുത്ത് പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചിരുന്നു.

vachakam
vachakam
vachakam

വൈകിട്ട് ഏകദേശം അഞ്ചരയോടെ ആരംഭിച്ച പ്രകടനം രാത്രി ഏഴ് വരെ നീണ്ടുനിന്നു. പറവൂർ അസംബ്ലി ജംഗ്ഷനിൽ നിന്ന് ദേശീയപാത വഴി നീങ്ങിയ സംഘം പിന്നീട് പറവൂർ ബുൾ ബുൾ ഗ്രൗണ്ടിൽ പൊതുയോഗം നടത്തി. ഇതുമൂലം അതുവഴി സഞ്ചരിച്ച വാഹനങ്ങൾക്കും നാട്ടുകാർക്കും ഗതാഗത തടസ്സം നേരിട്ടതായി ആണ് എഫ്‌ഐആറിൽ പൊലീസ് പറയുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam