തിരുവനന്തപുരം: മുള്ളൻപ്പന്നിയെ കൊന്ന സംഭവവുമായി ബന്ധപ്പെട്ട കേസിൽ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ വെള്ളനാട് ശശിക്ക് മുൻകൂർ ജാമ്യം നിഷേധിച്ചു കോടതി. തിരുവനന്തപുരം സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്.
ജാമ്യാപേക്ഷയിൽ, ജീവൻ രക്ഷിക്കാനായിട്ടാണ് നടപടി നടത്തിയതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ പൊതുപദവിയിലുള്ള ഒരാളിൽ നിന്ന് ഇത്തരത്തിലുള്ള പ്രവൃത്തി പ്രതീക്ഷിക്കാനാകില്ലെന്നും അത് ലഘൂകരിക്കാൻ കഴിയില്ലെന്നും കോടതി വിലയിരുത്തി.
വീട്ടിലേക്ക് കയറിയ മുള്ളൻപ്പന്നിയെ കൊന്ന സംഭവത്തെ തുടർന്ന് കഴിഞ്ഞ മാസം വനംവകുപ്പ് ശശിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് അറസ്റ്റ് ചെയ്യാനായി ഉദ്യോഗസ്ഥർ വിവിധ സ്ഥലങ്ങളിൽ അന്വേഷിച്ചെങ്കിലും ശശിയെ കണ്ടെത്താനായിരുന്നില്ല. പഞ്ചായത്ത് ഓഫീസിലും, അദ്ദേഹം പങ്കെടുക്കേണ്ട പരിപാടി നടന്ന സ്കൂളിലും ഉദ്യോഗസ്ഥർ എത്തിയെങ്കിലും അവിടെയും ശശി ഉണ്ടായിരുന്നില്ല.
ഇതിന് മുൻപും പൊതുസമ്പത്ത് നശിപ്പിക്കൽ ഉൾപ്പെടെയുള്ള സംഭവങ്ങളുമായി ബന്ധപ്പെട്ട് ശശി കേസുകൾ നേരിട്ടിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ ക്ഷണം ലഭിക്കാത്തതിനെ തുടർന്ന് ആരോഗ്യ കേന്ദ്രത്തിലെ ശിലാഫലകം തകർത്ത സംഭവവും, അനുമതിയില്ലാതെ ഉപയോഗിച്ച ചിത്രങ്ങൾ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട വിവാദങ്ങളും ഉണ്ടായിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
