ന്യൂഡൽഹി: ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസ് വിടുമെന്ന അഭ്യൂഹങ്ങൾക്കിടയിലും മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. ടി20 ഫോർമാറ്റിൽ നടക്കുന്ന ഏഷ്യാ കപ്പ് ടൂർണമെന്റിൽ സഞ്ജുവിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയേക്കാം.
അതേസമയം, തന്റെ ക്രിക്കറ്റ് കരിയറുമായി ബന്ധപ്പെട്ട ഒരു ആഗ്രഹം താരം പങ്കുവെച്ചിട്ടുണ്ട്. മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിനുമൊത്തുള്ള ഒരു ഷോയ്ക്കിടെയായിരുന്നു താരത്തിന്റെ പ്രതികരണം.
വിരമിക്കുന്നതിന് മുമ്പ് നേടണമെന്ന് ആഗ്രഹിക്കുന്ന ഒരു സ്വപ്നം എന്താണെന്ന് അശ്വിൻ സഞ്ജുവിനോട് ചോദിച്ചു. മറുപടിയായി സഞ്ജു പറഞ്ഞതിങ്ങനെ. ഒരോവറിൽ ആറുസിക്സറുകൾ നേടണം. പിന്നാലെ താരത്തിന്റെ പ്രതികരണം ആരാധകർ ഏറ്റെടുത്തു.
സഹതാരമായ ഷിമ്രോൺ ഹെറ്റ്മയറുകളുടെ ദൈനംദിന ജീവിതരീതികളെ സംബന്ധിച്ച് അടുത്തിടെ സഞ്ജു വെളിപ്പെടുത്തൽ നടത്തിയിരുന്നു. മത്സരം രാത്രി 8 മണിക്കാണെങ്കിൽ അവൻ വൈകുന്നേരം 5 മണിക്കാണ് ഉറങ്ങി എഴുന്നേൽക്കുക.
ടീം മീറ്റിങ്ങുകളിലൊക്കെ ഉറക്കം തൂങ്ങിയിരിക്കും. എന്നിട്ട് അവൻ ടീമിനായി ഏറ്റവും നിർണായകമായ റൺസ് നേടുകയും കളി ജയിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് അങ്ങനെയും ഒരു വഴിയുണ്ട്. - സാംസൺ വെളിപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്