2026 ടി20 ലോകകപ്പ്; ഇംഗ്ലണ്ടിനെ ബ്രൂക്ക് നയിക്കും; ജോഫ്ര ആര്‍ച്ചറും ടീമില്‍

DECEMBER 30, 2025, 4:23 AM

2026 ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ടിന്റെ പ്രാഥമിക ടീമില്‍ പേസര്‍ ജോഫ്ര ആര്‍ച്ചറെ ഉള്‍പ്പെടുത്തി. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റില്‍ ജോഷ് ടംഗിനും ഇടം ലഭിച്ചു.

ഇതോടൊപ്പം ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനേയും പ്രഖ്യാപിച്ചിട്ടുണ്ട്. അഡലെയ്ഡില്‍ നടന്ന മൂന്നാം ആഷസ് ടെസ്റ്റിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ഇംഗ്ലണ്ട് മെഡിക്കല്‍ ടീമിനൊപ്പം വിശ്രമത്തിലാണിപ്പോള്‍ ആര്‍ച്ചര്‍. ശ്രീലങ്കയ്‌ക്കെതിരേയും അദ്ദേഹം കളിക്കില്ല.

2024 ടീമിലെ എട്ട് താരങ്ങളെ ടീമില്‍ നിലനിര്‍ത്തി. അതില്‍ പുതിയ നായകന്‍ ബ്രൂക്കും മുന്‍ നായകന്‍ ജോസ് ബട്ലറും ഉള്‍പ്പെടുന്നു. ഫില്‍ സാള്‍ട്ട്, ബെന്‍ ഡക്കറ്റ്, സാം കറന്‍, വില്‍ ജാക്സ്, ആദില്‍ റാഷിദ്, ആര്‍ച്ചര്‍ എന്നിവരാണ് മറ്റുള്ളവര്‍. മൊയീന്‍ അലി, ജോണി ബെയര്‍‌സ്റ്റോ, ടോം ഹാര്‍ട്ട്‌ലി, ക്രിസ് ജോര്‍ദാന്‍, ലിയാം ലിവിംഗ്സ്റ്റണ്‍, റീസ് ടോപ്ലി, മാര്‍ക്ക് വുഡ് എന്നിവരെ ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം പുതിയതായി ഉള്‍പ്പെടുത്തിയവരില്‍ റെഹാന്‍ അഹമ്മദ്, ടോം ബാന്റണ്‍, ജേക്കബ് ബെഥേല്‍, ലിയാം ഡോസണ്‍, ജാമി ഓവര്‍ട്ടണ്‍, ടംഗ്, ലൂക്ക് വുഡ് എന്നിവരും ഉള്‍പ്പെടുന്നു. ബ്രൈഡണ്‍ കാര്‍സെ ശ്രീലങ്കയ്‌ക്കെതിരെ കളിക്കുമെങ്കിലും ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ സാധിച്ചില്ല.

vachakam
vachakam
vachakam

ഇംഗ്ലണ്ട് ടീം: ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), റെഹാന്‍ അഹമ്മദ്, ജോഫ്ര ആര്‍ച്ചര്‍* (ടി20 ലോകകപ്പ് മാത്രം), ടോം ബാന്റണ്‍, ജേക്കബ് ബെഥേല്‍, ജോസ് ബട്ലര്‍, ബ്രൈഡണ്‍ കാര്‍സെ* (ശ്രീലങ്കന്‍ പര്യടനം മാത്രം), സാം കറന്‍, ലിയാം ഡോസണ്‍, ബെന്‍ ഡക്കറ്റ്, വില്‍ ജാക്‌സ്, ജാമി ഓവര്‍ട്ടണ്‍, ആദില്‍ റാഷിദ്, ഫില്‍ സാള്‍ട്ട്, ജോഷ് ടോങ്, ലൂക്ക് വുഡ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam