വിദർഭയ്ക്ക് വിജയ് ഹസാരെ ട്രോഫി കന്നി കിരീടം

JANUARY 18, 2026, 11:05 PM

അഥർവ തൈഡെയുടെ സെഞ്ച്വറി മികവിൽ വിദർഭ വിജയ് ഹസാരെ ട്രോഫി കന്നി കിരീടം സ്വന്തമാക്കി. ഫൈനലിൽ സൗരാഷ്ട്രയെ 38 റൺസിനാണ് തോൽപിച്ചത്.

ബംഗ്‌ളൂരുവിലെ ബി.സി.സി.ഐ സെന്റർ ഓഫ് എക്‌സലൻസ് ഗ്രൗണ്ടിലായിരുന്നു ഫൈനൽ മത്സരം. വിദർഭ ഉയർത്തിയ 318 റൺസിന്റെ കൂറ്റൻ സ്‌കോർ പിന്തുടർന്ന സൗരാഷ്ട്ര 279 റൺസിന് പുറത്തായി.

ടോസ് നഷ്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ വിദർഭക്ക് തൈഡെയും അമൻ മൊഖാഡെയും ചേർന്ന് മികച്ച തുടക്കം നൽകി. 80 റൺസുമായി മൊഖാഡെ പുറത്തായതിന് ശേഷം, തൈഡെയും യാഷ് റാത്തോഡും ടീമിനെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 213 എന്ന നിലയിലെത്തിച്ചു.

vachakam
vachakam
vachakam

97 പന്തിൽ നിന്ന് 15 ബൗണ്ടറിയും മൂന്ന് സിക്‌സറുകളും നേടി മികച്ച പ്രകടനത്തിലൂടെ അഥർവ തൈഡെ സെഞ്ച്വറി പൂർത്തിയാക്കി. 50 ഓവർ പൂർത്തിയാകുമ്പോൾ വിദർഭ എട്ട് വിക്കറ്റ് നഷ്ടത്തിൽ 318 എന്ന സ്‌കോറിൽ ആദ്യ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗരാഷ്ട്രക്ക് തുടക്കത്തിലേ തകർച്ച നേരിട്ടു. അവരുടെ മികച്ച രണ്ട് റൺ സ്‌കോറർമാരായ ഹാർവിക് ദേശായിയും വിശ്വരാജ്‌സിങ് ജഡേജയും പവർപ്ലേയിൽ പുറത്തായി, അധികം താമസിയാതെ സമർ ഗജ്ജറും പുറത്താതോ കാര്യങ്ങൾ അവതാളത്തിലായി.

പ്രേരക് മങ്കാദും ചിരാഗ് ജാനിയും ശക്തമായി പൊരുതിയെങ്കിലും, ഒടുവിൽ 279 റൺസിന് സൗരാഷ്ട്ര ഓൾ ഔട്ടായി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam