രാജസ്ഥാൻ റോയൽസ് വിടാനുള്ള കാരണം തുറന്നു പറഞ്ഞു സഞ്ജു സാംസൺ; കാരണം ഇതാണ് 

MARCH 17, 2026, 12:12 AM

ചെന്നൈ: ഐപിഎൽ പത്തൊമ്പതാം സീസണിന് മുന്നോടിയായി ആണ് മലയാളി താരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിനോട് വിട പ്രഖ്യാപിച്ചത്. നീണ്ട 11 സീസണുകൾ രാജസ്ഥാൻ ടീമിനായി കളിച്ച സഞ്ജു, ടീമിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരവുമാണ്. 2025 നവംബറിൽ അദ്ദേഹം ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് മാറി.

ഇപ്പോൾ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് സഞ്ജു രാജസ്ഥാൻ വിടാനുള്ള കാരണം വിശദീകരിച്ചത്. “രാജസ്ഥാന്റെ ആ കാലഘട്ടം കഴിഞ്ഞതായി എനിക്ക് തോന്നിയതുകൊണ്ടാണ് മുന്നോട്ട് പോകാൻ തീരുമാനിച്ചത്. ഓരോരുത്തർക്കും ഓരോ കാലം ഉണ്ടാകാറുണ്ട്. പുതിയ ടീമിനൊപ്പം കളിക്കുന്നത് കൂടുതൽ ആവേശകരമാകും,” എന്നാണ് സഞ്ജു പറഞ്ഞത്.

ഇത്തവണ ഐപിഎൽ സീസണിലെ ആദ്യ മത്സരത്തിൽ സഞ്ജു പഴയ ടീമായ രാജസ്ഥാനെതിരെ കളിക്കാനാണ് പോകുന്നത്. “ഗ്രൗണ്ടിൽ ഇറങ്ങിയാൽ  കളി തന്നെയാണ് പ്രധാന്യം. എന്നാൽ മത്സരം തുടങ്ങുന്നതിന് മുമ്പും കഴിഞ്ഞും പഴയ ടീമിനൊപ്പം കളിച്ച സഹതാരങ്ങളോടും സപ്പോർട്ട് സ്റ്റാഫിനോടും  എന്നെ പിന്തുണച്ചവരോടും എനിക്ക് സ്നേഹവും ബഹുമാനവുമുണ്ടാകും” എന്നും സഞ്ജു കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

രാജസ്ഥാൻ റോയൽസ് സഞ്ജു വിടവാങ്ങിയ ശേഷം റിയാൻ പരാഗിനെ നായകനായി തെരഞ്ഞെടുത്തിരുന്നു. സീസണിലെ ആദ്യ മത്സരം മാർച്ച് 30 ന് ഗുവാഹത്തി ബർസാപാര സ്റ്റേഡിയത്തിൽ നടക്കും, എതിരാളി ചെന്നൈ സൂപ്പർ കിംഗ്സാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam