കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റി നീലേശ്വരം ക്യാമ്പസിൽ നിന്ന് ഹിന്ദി, മലയാളം വകുപ്പുകൾ മാറ്റി. ആരെയും അറിയിക്കാതെ വൈസ് ചാൻസലർ ഞായറാഴ്ച്ച ഉത്തരവിറക്കുകയായിരുന്നു. കെ.കെ. രാകേഷിന്റെ ഭാര്യ പ്രിയ വർഗീസ് അടക്കം 6 സ്ഥിര അധ്യാപകർക്കാണ് പാലയാട് ക്യാമ്പസിലേക്ക് ഇതോടെ മാറ്റം ലഭിക്കുന്നത്.
കാസർകോട് ജില്ലയിലെ ഉന്നത വിദ്യാഭ്യാസ സൗകര‍്യം മെച്ചപ്പെടുത്താനായി 2008ൽ ആണ് വില്ലേജ് ക്യാംപസ് എന്ന ആശയം മുൻനിർത്തി കണ്ണൂർ സർവകലാശാല നീലേശ്വരം ഡോ.പി.കെ.രാജൻ മെമ്മോറിയൽ ക്യാംപസ് നീലേശ്വരം പാലാത്തടത്ത് ആരംഭിക്കുന്നത്. ആരംഭഘട്ടത്തിൽ മലയാളം, ഹിന്ദി, മോളിക്യുലാർ ബയോളജി വിഷയങ്ങളുടെ പഠന വകുപ്പുകളും എംസിഎ, എംബിഎ എന്നീ കോഴ്സുകളും തുടങ്ങി.
പിന്നീട് നിരവധി കാരണങ്ങൾ ചൂണ്ടിക്കാട്ടി എംസിഎ സെന്റർ പ്രവർത്തനം അവസാനിപ്പിച്ചു. എംഎസ്‌സി മോളിക്യുലാർ ബയോളജി കോഴ്സ് 2024ൽ പാലയാട് ക്യാംപസിലേക്കു മാറ്റി. എംഎ ഹിന്ദി കോഴ്സ്, മലയാളം വകുപ്പുകൾ മാറ്റാൻ ശ്രമം നടന്നിരുന്നെങ്കിലും ശക്തമായ എതിർപ്പു കാരണം നടന്നില്ല. എന്നാൽ, ഇപ്പോൾ മലയാളവും ഹിന്ദിയും മാറ്റി ഉത്തരവിട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
