മംഗലാപുരം ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനം മാർച്ച് 16ന് വൈകിട്ട്, കൂടെ സഞ്ജുവിന് കെ.സി.എ ആദരവും

MARCH 16, 2026, 3:50 AM

തിരുവനന്തപുരം : തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ സംസ്ഥാന സർക്കാർ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന ലോകകപ്പ് ഹീറോ സഞ്ജു സാംസണിനെ ആദരിക്കുന്ന ചടങ്ങ് ഒഴിവാക്കി. അതേസമയം ഇന്നുതന്നെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മംഗലാപുരം സ്റ്റേഡിയത്തിൽ സഞ്ജുവിനെ ആദരിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കും. മംഗലാപുരം സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവേദിയിലാണ് കെ.സി.എ സഞ്ജുവിനെ ആദരിക്കുന്നത്. ഇത് പൊതുപരിപാടിയില്ലാത്തതിനാലാണ് മുഖ്യമന്ത്രിയുൾപ്പടെ ജനപ്രതിനിധികൾ എത്തുന്നത്. ഇന്നലെ ബി.സി.സി.ഐയുടെ വാർഷിക അവാർഡ്ദാന ആഘോഷച്ചടങ്ങുകൾക്കായി ഡൽഹിയിലായിരുന്ന സഞ്ജു കെ.സി.എയുടെ ആദരമേറ്റുവാങ്ങാൻ ഇന്നെത്തും.

കേരള ക്രിക്കറ്റ് അസോസിയേഷൻ നിർമ്മിച്ച മംഗലാപുരം സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് ആറുമണിക്കാണ് നിർവ്വഹിക്കുന്നത്. അത്യാധുനിക എൽ.ഇ.ഡി ഫ്‌ളഡ്‌ലൈറ്റ് സംവിധാനത്തിന്റെ സ്വിച്ച് ഓൺ കർമ്മം കായിക മന്ത്രി വി. അബ്ദുറഹ്മാൻ നിർവ്വഹിക്കും. രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി ആരംഭിക്കുന്ന കെ.സി.എ സ്റ്റേറ്റ് അക്കാദമിയുടെ നിർമ്മാണോദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവ്വഹിക്കും. ഇൻഡോർ ക്രിക്കറ്റ് പരിശീലന കേന്ദ്രത്തിന്റെ നിർമ്മാണോദ്ഘാടനം ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർവ്വഹിക്കും.

കെ.സി.എ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി. നായർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം.എൽ.എമാരായ വി. ശശി, കടകംപള്ളി സുരേന്ദ്രൻ, മംഗലാപുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീചന്ദ് എസ്, പഞ്ചായത്ത് അംഗം ജീന ബാബു, കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാർ, മറ്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.

vachakam
vachakam
vachakam

45 കോടിയുടെ സ്റ്റേഡിയം 

പത്തേക്കർ ഭൂമിയിൽ 45 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഈ സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര നിലവാരമുള്ള ക്രിക്കറ്റ് ഗ്രൗണ്ട്, പവലിയൻ സമുച്ചയം, അത്യാധുനിക ഫ്‌ളഡ്ലൈറ്റ് സംവിധാനം എന്നിവയുൾപ്പെടെ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇത്തരം സൗകര്യങ്ങളുള്ള കേരളത്തിലെ ആദ്യത്തെ ക്രിക്കറ്റ് സ്റ്റേഡിയമാണിത്.

രാജ്യത്തെ പ്രമുഖ സ്റ്റേഡിയങ്ങളിൽ ഫ്‌ളഡ്ലൈറ്റ് ഒരുക്കിയിട്ടുള്ള സിഗ്‌നിഫൈ (ഫിലിപ്‌സ്) ആണ് അത്യാധുനിക എൽ.ഇ.ഡി ഫ്‌ളഡ്ലൈറ്റ് നിർമ്മാണ കമ്പനി. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മെർക്കുറി ഇലക്ട്രിക്കൽ കോർപറേഷൻ ആണ് ഫ്‌ളഡ് ലൈറ്റ് കോൺട്രാക്ടർ.

vachakam
vachakam
vachakam

ബി.സി.സി.ഐയുടെ ലൈറ്റിംഗ് കൺസൾട്ടന്റായ ലൈറ്റിംഗ് എൻവിറോൺമെന്റ് ഡിസൈൻസിന്റെ മേൽനോട്ടത്തിലാണ് ഫ്‌ളഡ്ലൈറ്റ് സംവിധാനം പൂർത്തിയാക്കിയത്. പ്രമുഖ ആർക്കിടെക്ട് ഷിബു അബൂസലിയാണ് സ്റ്റേഡിയം ഡിസൈൻ ചെയ്തിരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam