"എന്റെ പ്രതികാരത്തിന്റെ തുടക്കം”; ജിം സന്തോഷിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിച്ചു ഗുണ്ടാസംഘങ്ങൾ

MARCH 17, 2026, 12:59 AM

കൊല്ലം: കരുനാഗപ്പള്ളിയിൽ കൊല്ലപ്പെട്ട ജിം സന്തോഷിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് ഗുണ്ടാസംഘങ്ങൾ വിവിധ സ്ഥലങ്ങളിൽ ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിച്ചതായി റിപ്പോർട്ട്. പ്രതികാരത്തിന് സൂചന നൽകുന്ന വാചകങ്ങളാണ് ബോർഡുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.

“നട്ടപ്പാതിരാ കാട്ടുതീ പോലെ നീ കത്തുമ്പോൾ സൂക്ഷിക്കണം, അതാണ് എന്റെ പ്രതികാരത്തിന്റെ തുടക്കം” എന്ന രീതിയിലുള്ള വരികളാണ് ഫ്‌ളക്‌സുകളിൽ കാണുന്നത്. അലുവാ അതുൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ ബോർഡുകൾ ഉയർന്നത് എന്നാണ് വിവരം.

അതേസമയം, അലുവാ അതുൽ കൊലപാതക കേസിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറെടുക്കുകയാണ്. കേസിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം തുടരുകയാണ്. കൊലപാതകത്തിന് ഉപയോഗിച്ച വാഹനത്തിന്റെ ഉടമയെ കണ്ടെത്താനും അന്വേഷണം പുരോഗമിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam