“ നമ്മക്ക് നിലയും വിലയുമില്ല”; ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിച്ചെന്ന വാർത്തകൾ ശരിയല്ലെന്ന് കെ സുധാകരൻ

MARCH 17, 2026, 1:08 AM

ഡൽഹി: സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിച്ചെന്ന വാർത്തകൾ ശരിയല്ലെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ വ്യക്തമാക്കി. തനിക്കായി പ്രത്യേകമായൊരു ചർച്ച നടന്നിട്ടില്ലെന്നും, ആരും വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ''ഒരു ചർച്ചയും ഇല്ലപ്പാ. ആരാ നിങ്ങളോട് ഇത് പറഞ്ഞത്?. ഒരു ചർച്ചയ്ക്കും ആരും വിളിച്ചിട്ടില്ല. നമ്മക്ക് നിലയും വിലയുമൊന്നുമില്ല. അതുകൊണ്ട് ആരും വിളിച്ചിട്ടില്ല'' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം സ്ഥാനാർത്ഥി നിർണയത്തിൽ അസന്തോഷമുണ്ടോയെന്ന ചോദ്യങ്ങൾക്കും സുധാകരൻ വ്യക്തമായ മറുപടി നൽകിയില്ല. “നിലയും വിലയുമില്ല” എന്ന പരാമർശത്തെക്കുറിച്ച് ചോദിച്ചപ്പോഴും അദ്ദേഹം വിശദീകരണം നൽകാതെ ചിരിയോടെ മറികടന്നു. രാവിലെ തന്നെ സുധാകരൻ ഡൽഹിയിലെത്തിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam