എൽഷയെ തകർത്ത് റയൽ മാഡ്രിഡ്

MARCH 16, 2026, 3:45 AM

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബാളിൽ കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലുഗോളുകൾക്ക് എൽഷയെ തോൽപ്പിച്ച് റയൽ മാഡ്രിഡ്. കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗ് ആദ്യ പാദ പ്രീ ക്വാർട്ടർ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ 3-0ത്തിന് തോൽപ്പിച്ചതിന്റെ ആവേശത്തിലിറങ്ങിയ റയൽ സ്വന്തം തട്ടകത്തിൽ മറ്റൊരു വൻവിജയംകൂടി ആഘോഷിച്ചു.

പരിക്കേറ്റ കിലിയൻ എംബാപ്പെ, ജൂഡ് ബെല്ലിംഗ്ഹാം, എദർ മിലിറ്റാവോ, ഡേവിഡ് അലാബ, അൽവാരോ, കബെല്ലോസ് തുടങ്ങിയവരെക്കൂടാതിറങ്ങിയ റയലിന് വേണ്ടി 39-ാം മിനിട്ടിൽ അന്റോയ്ൻ റൂഡിഗർ, 44-ാം മിനിട്ടിൽ ഫ്രെഡറിക്കോ വൽവെർദേ, 66-ാം മിനിട്ടിൽ ഡീൻ ഹ്യൂസൻ, 89-ാം മിനിട്ടിൽ അർദ ഗ്യുലേർ എന്നിവരാണ് സ്‌കോർ ചെയ്തത്.85-ാം മിനിട്ടിൽ റയൽ താരം മാനുവൽ ഏയ്ഞ്ചലിന്റെ സെൽഫ് ഗോളാണ് എൽഷെയുടെ അക്കൗണ്ടിലെത്തിയത്.

ഈ വിജത്തോടെ 28 മത്സരങ്ങളിൽ നിന്ന് 66 പോയിന്റായ റയൽ ലാലിഗയിൽ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 27 മത്സരങ്ങളിൽ നിന്ന് 67 പോയിന്റുള്ള ബാഴ്‌സലോണയാണ് ഒന്നാം സ്ഥാനത്ത്. ചൊവ്വാഴ്ച മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ചാമ്പ്യൻസ് ലീഗിൽ രണ്ടാം പാദ പ്രീ ക്വാർട്ടറിനിറങ്ങാനുള്ള തയ്യാറെടുപ്പിലാണ് റയൽ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam