ഫിഫ ലോകകപ്പ് ഫുട്‌ബോൾ മത്സര ക്രമം തയ്യാർ

MARCH 10, 2026, 8:26 AM

ഫിഫ ലോകകപ്പ് ഫുട്‌ബോളിലെ മത്സര ക്രമം പ്രസിദ്ധപ്പെടുത്തി. ആദ്യ മത്സരം ജൂൺ 11ന് രാത്രി 12.30ന് ആതിഥേയരായ മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിൽ.

39 ദിവസം നീണ്ടു നിൽക്കുന്ന ലോക ഫുട്‌ബോൾ പൂരം ജൂലൈ 19ന് രാത്രി 12.30ന് നടക്കുന്ന ഫൈനലോടെ സമാപിക്കും. അമേരിക്കൻ നഗരം ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലാണ് ഫൈനൽ പോരാട്ടം.

നിലവിലെ ലോക ചാമ്പ്യൻമാരായ അർജന്റീന ആദ്യ മത്സരത്തിൽ എതിരിടുന്നത് അൾജീരിയയെ ആണ്. ജൂൺ 17ന് വെളുപ്പിന് 6.30നാണ് അർജന്റീനയുടെ മത്സരം. അമേരിക്കയിലെ മിസോരിയിലുള്ള കാൻസസ് സിറ്റിയിൽ ആരോ ഹെഡ് സ്‌റ്റേഡിയത്തിലാണ് പോരാട്ടം. 
ഗ്രൂപ്പ് ജെയിൽ ഓസ്ട്രിയ, ജോർദാൻ എന്നിവരാണ് ലോക ചാമ്പ്യൻമാരുടെ പ്രാഥമിക ഘട്ടത്തിലെ മറ്റ് എതിരാളികൾ.

vachakam
vachakam
vachakam

ബ്രസീലിന്റെ ആദ്യ മത്സരം ജൂൺ 14ന് പുലർച്ചെ 3.30നാണ്. ആഫ്രിക്കൻ കരുത്തരായ മൊറോക്കോ ആണ് എതിരാളികൾ. ലോകകപ്പ് ഫൈനൽ നടക്കുന്ന മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലാണ് ബ്രസീലിന്റെ പോരാട്ടം. ഗ്രൂപ്പ് സിയിൽ അണിനിരക്കുന്ന ബ്രസീലിന്റെ പ്രാഥമിക റൗണ്ടിലെ മറ്റ് എതിരാളികൾ ഹെയ്തിയും സ്‌കോട്ട്‌ലൻഡുമാണ്. ഏറ്റവും കൂടുതൽ തവണ ലോക ഫുട്‌ബോൾ കിരീടം നേടിയ ടീം ആണ് ബ്രസീൽ. അഞ്ച് തവണ.

ജൂൺ 14നാണ് മുൻ ലോക ചാമ്പ്യൻമാരായ ജർമനിയുടെ ആദ്യ മത്സരം. രാത്രി 10.30ന് നടക്കുന്ന മത്സരത്തിൽ കുറസാവോ ആണ് എതിരാളികൾ.

ജൂൺ 28ന് വാരിവെ 7.30ന് നടക്കുന്ന രണ്ട് മത്സരങ്ങൾ വരെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ പുരോഗമിക്കും. ഗ്രൂപ്പ് ജെയിൽ അർജന്റീനജോർദാൻ, അൾജീരിയഓസ്ട്രിയ മത്സരങ്ങളാണ് ഈ സമയത്ത് നടക്കുക.

vachakam
vachakam
vachakam

അന്ന് രാത്രി 12.30ന് തന്നെ രണ്ടാം ഘട്ട പോരാട്ടമായ റൗണ്ട് ഓഫ് 32 ആരംഭിക്കും. 
ജൂലൈ നാലിന് രാവിലെ 7ന് നടക്കുന്ന മത്സരത്തോടെയായിരിക്കും രണ്ടാം റൗണ്ട് തീരുക. അന്ന് രാത്രി 10.30 മുതൽ പ്രീക്വാർട്ടർ പോരാട്ടങ്ങൾ തുടങ്ങും.

ജൂലൈ ഏഴിന് രാത്രി 1.30നാണ് പ്രീക്വാർട്ടറിലെ അവസാന പോരാട്ടം. ജൂലൈ പത്തിന് ആരംഭിക്കുന്ന ക്വാർട്ടർ മത്സരങ്ങൾ 12ന് വെളുപ്പിന് വരെ നീളും. 14, 15 തിയതികളിലായി സെമി മത്സരങ്ങൾ. 18ന് രാത്രി 2.30ന് ലൂസേഴ്‌സ് ഫൈനലും തൊട്ടടുത്ത ദിവസം ഫൈനലും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam