കലാശപ്പോരിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് റയൽ സോസിഡാഡിന് കോപ്പ ഡെൽ റേ കിരീടം.
നിശ്ചിത സമയത്ത് മത്സരം 2-2 എന്ന നിലയിൽ പിരിയുകയായിരുന്നു. അത്‌ലറ്റികോയ്ക്ക് വേണ്ടി അഡെമോള ലൂക്ക്മാനും ജൂലിയൻ അൽവാരസും സോസിഡാഡിന് വേണ്ടി ആൻഡർ ബാരെനെറ്റ്‌സിയയും മൈക്കൽ ഒയാർസബാലും വലകുലുക്കി. ഇതിന് ശേഷമായിരുന്നു മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്.
പെനാൽറ്റി ഷൂട്ടൗട്ടിൽ രണ്ട് പെനാൽറ്റികൾ തടുത്തിട്ട് മറൈറോയാണ് കളിയിലെ താരം. അത്‌ലറ്റികോയ്ക്ക് വേണ്ടി അലക്‌സ് ബേനയും തിയാഗോ അൽമാദയും നിക്കോളാസ് ഗോൺസാലസും പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചപ്പോൾ ജൂലിയൻ അൽവാരസും അലക്‌സാണ്ടർ സൊൽലോത്തും പെനാൽറ്റി പാഴാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
