സിബിഎസ്ഇ പത്താം ക്ലാസ് ഇംപ്രൂവ്മെന്റ് പരീക്ഷ: അവസാന തിയതി ഏപ്രില്‍ 20 തിങ്കളാഴ്ച

APRIL 19, 2026, 11:42 AM

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതി പരാജയപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രില്‍ 20 തിങ്കളാഴ്ച. മെയ് മാസത്തില്‍ ആണ് ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ നടക്കുക. അധിക ഫീസ് നല്‍കി ഏപ്രില്‍ 22 വരെ വിദ്യാര്‍ഥികള്‍ക്ക് ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാം. ഈ മാസം 16നാണ് അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്.

പരാജയപ്പെട്ട വിഷയങ്ങളില്‍ വിജയിക്കുക മാത്രമല്ല, കുറഞ്ഞ മാര്‍ക്ക് നേടിയ വിഷയങ്ങളില്‍ അവരുടെ സ്‌കോറുകള്‍ മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ എഴുതാവുന്നതാണ്. വിദ്യാര്‍ഥികളുടെ അന്തിമ ഫലങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുക എന്നതാണ് ഇംപ്രൂവ്മെന്റ് ഓപ്ഷന്‍ ലക്ഷ്യമിടുന്നത്. ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) 2020 പ്രകാരം അവതരിപ്പിച്ചതാണ് ഈ സംവിധാനം.

കംപാര്‍ട്ട്‌മെന്റ് വിഭാഗത്തില്‍ പെട്ട അല്ലെങ്കില്‍ അവരുടെ മാര്‍ക്കില്‍ തൃപ്തരല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ഇംപ്രൂവ്മെന്റ് പരീക്ഷ അവസരം നല്‍കും. ഈ പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് അന്തിമ ഫലത്തില്‍ ഉള്‍പ്പെടുത്തും. മെയിന്‍ പരീക്ഷയുടെ പാറ്റേണ്‍ തന്നെയാണ് ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്കും. പരീക്ഷ ഓഫ്ലൈന്‍ മോഡില്‍ നടത്തുമെങ്കിലും ചോദ്യപേപ്പറുകളുടെ ഡിഫിക്കല്‍റ്റി ലെവല്‍ മെയിന്‍ പരീക്ഷയുടേതിന് തുല്യമായിരിക്കും. ഇത് എല്ലാ വിദ്യാര്‍ഥികളെയും ഏകീകൃത മാനദണ്ഡങ്ങളില്‍ വിലയിരുത്തുന്നുവെന്ന് ഉറപ്പാക്കുന്നു.

വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രം, സാമൂഹിക ശാസ്ത്രം, ഗണിതം, ഭാഷാ വിഷയങ്ങള്‍ (ഹിന്ദി, ഇംഗ്ലീഷ്) എന്നിവയില്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതാം. വിദ്യാര്‍ഥികള്‍ക്ക് അവരുടെ പ്രത്യേക ആവശ്യകതകള്‍ അനുസരിച്ച് ഒന്ന് മുതല്‍ മൂന്ന് വരെ വിഷയങ്ങള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഏതെങ്കിലും വിഷയത്തില്‍ 33 % ല്‍ താഴെ മാര്‍ക്ക് നേടിയ, 'കംപാര്‍ട്ട്‌മെന്റ്' വിഭാഗത്തില്‍ സ്ഥാനം നേടിയ, അല്ലെങ്കില്‍ നിലവിലുള്ള സ്‌കോറുകള്‍ മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രമേ ഈ പരീക്ഷ എഴുതാന്‍ അര്‍ഹതയുള്ളു. എസന്‍ഷ്യല്‍ റിപ്പീറ്റ് വിഭാഗത്തില്‍ പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ഈ പരീക്ഷ എഴുതാന്‍ അര്‍ഹതയില്ല. കൂടാതെ, ബോര്‍ഡില്‍ നിന്ന് മുമ്പ് പ്രത്യേക അനുമതി നേടിയ കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദ്യാര്‍ഥികളുടെ പേരുകളും ഈ പരീക്ഷാ പ്രക്രിയയില്‍ ഉള്‍പ്പെടുത്തും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam