ചെൽസി മിഡ്ഫീൽഡർ താരം മോയ്‌സസ് കൈസെഡോയ്ക്ക് ഏഴ് വർഷത്തെ പുതിയ കരാർ. ഇക്‌ഡോർ താരമായ 24കാരൻ 2033 വരെ ചെൽസിയിൽ തുടരാം.
2023ൽ ബ്രൈറ്റണിൽ നിന്ന് 115 മില്യൺ പൗണ്ടിന്റെ റെക്കോർഡ് തുകയ്ക്ക് ടീമിലെത്തിയ കൈസെഡോ, ഇതിനകം ചെൽസിക്കായി 140 മത്സരങ്ങളിൽ ജേഴ്‌സിയണിഞ്ഞിട്ടുണ്ട്. പുതിയ കരാറോടെ ക്ലബ്ബിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളായി കൈസെഡോ മാറി. ക്യാപ്ടൻ റീസ് ജയിംസ് കഴിഞ്ഞ മാസം കരാർ പുതുക്കിയതിന് പിന്നാലെയാണ് കൈസെഡോയുടെ ഈ സുപ്രധാന തീരുമാനം.
ക്ലബ്ബിന്റെ വെബ്‌സൈറ്റിലൂടെയാണ് താരം തന്റെ സന്തോഷം പങ്കുവെച്ചത്. ടീമിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും കൂടുതൽ കിരീടങ്ങൾ നേടിക്കൊണ്ട് ക്ലബ്ബിന്റെ ഐതിഹാസിക താരമായി മാറുകയാണ് തന്റെ സ്വപ്‌നമെന്നും അദ്ദേഹം പറഞ്ഞു.
ലിയാം റോസെനിയറുടെ കീഴിൽ കളിക്കുന്ന ചെൽസിക്ക് കൈസെഡോയുടെ ഈ കരാർ വലിയൊരു ആത്മവിശ്വാസമാണ് നൽകുന്നത്. നിലവിൽ പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്തുള്ള ചെൽസി, കഴിഞ്ഞ ഏഴ് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് വിജയിച്ചത്. കൂടാതെ ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജിയോട് പരാജയപ്പെട്ട് പുറത്താവുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
