സ്വന്തം തട്ടകത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന് ഈ സിസണിലെ കന്നി ജയം. സ്വന്തം മൈതാനമായ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂർ എഫ്.സിയെ 2-0ന് തകർത്തു. ബ്ലാസ്റ്റേഴ്‌സിനായി നിഹാൽ സുധീഷ് (12 ), വിബിൻ മോഹനൻ (36) എന്നിവർ ഗോൾ നേടി.
പന്തിന്റെ നിയന്ത്രണം പതിയെ ബ്ലാസ്റ്റേഴ്‌സിന്റെ കാലുകളിലായി. 12-ാം മിനിറ്റിൽ തന്നെ മലയാളി താരം നിഹാലിലൂടെ ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോൾ നേടി. ഇടത് വിംഗിലൂടെ ജംഷഡ്പൂർ താരങ്ങളെ മറികടന്ന് പന്തുമായി കുതിച്ച കെവിൻ യോക്കിന്റെ അളന്നുകുറിച്ചുള്ള പാസിൽ അജ്‌സിലിന്റെ മനോഹരമായ ഹെഡ്ഡർ. പന്ത് ജംഷഡ്പൂർ ഗോളി അൽബനോ ഗോമസിനെ കാഴ്ചക്കാരനാക്കി വലയ്ക്കകത്തേക്ക്.
ആളില്ലാ ഗ്യാലറിയിൽ ഒറ്റപ്പെട്ട കൈയടികൾ മാത്രം. മറുപടി നൽകാനുള്ള ജംഷഡ്പൂരിന്റെ നീക്കം ബ്ലാസ്റ്റേഴ്‌സ് പ്രതരോധം തകർത്തു. പിന്നാലെ വീണ്ടും ജംഷഡ്പൂർ ഗോൾമുഖത്തേക്ക് ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റം. പക്ഷേ ബോക്‌സിന് പുറത്തുനിന്നുള്ള സ്‌പെയിൻ താരം ഫ്രാൻസിസ്‌കോ ഫ്യുലാൻസിയറിന്റെ തകർപ്പൻ ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചു.
സമനില പിടിക്കാൻ ജംഷഡ്പൂരും ലീഡ് ഉയർത്താൻ ബ്ലാസ്റ്റേഴ്‌സും കളംനിറഞ്ഞതോടെ മത്സരം ആവേശമായി. 36-ാം മിനിറ്റിൽ മറ്റൊരു മലയാളി താരം വിബിൻ മോഹനിലൂടെ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും ജംഷഡ്പൂർ വലകുലുക്കി. ബോക്‌സിന് ഇടതുമൂലയിൽനിന്ന് പ്രതരോധ താരങ്ങളെ മറികടന്ന് ഫ്രാൻസിസ്‌കോ നൽകിയ പാസലേക്ക് പകരക്കാരനായി ഇറങ്ങിയ വിബിന്റെ പറന്നുള്ള ഹെഡർ.
പന്ത് വെടിയുണ്ട കണക്കെ വലയിൽ. അൽബനോയ്ക്ക് ഒന്നും ചെയ്യാനായില്ല.
മത്സരം പിടിച്ചെടുക്കാൻ ഉറച്ചിറങ്ങിയ ജംഷഡ്പൂർ തുടക്കം മുതൽ ആക്രമണം അഴിച്ചുവിട്ടു. പ്രതരോധത്തിൽ ഉറച്ചുനിന്ന ബ്ലാസ്റ്റേഴ്‌സിന്റെ ഒറ്റപ്പെട്ട നീക്കങ്ങൾ ലക്ഷ്യത്തലേക്ക് എത്തിയില്ല.
നക്കോളോ സ്റ്റോജനോവിച്ചിന്റെയും റാഫേൽ എറിക്കിന്റെയും ഷോട്ടുകൾ ബാറിനെ തലോടി പുറത്തേക്ക് പോയി. 79-ാം മിനിറ്റിൽ അനുകൂലമായി ലഭിച്ച കോർണറും ജംഷഡ്പൂരിന് മുതലെടുക്കാനായില്ല.
83-ാം മിനിറ്റിൽ ബെർത്തോമയോയെ ഫൗൾ ചെയ്തതിന് ജംഷഡ്പൂർ നായകൻ സ്റ്റീഫൻ ഇസേ ചുവപ്പ് കാർഡ് കണ്ട് പുറത്തേക്ക്. സന്ദർശകർ പത്തായി ചുരുങ്ങിയതോടെ ബ്ലാസ്റ്റേഴ്‌സ് ആക്രമണത്തലേക്ക് തിരിഞ്ഞെങ്കിലും ലീഡുയർത്താനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
