ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ തോൽപിച്ചതോടെ സൺറൈസേഴ്‌സ് ഹൈദരാബാദ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് മുന്നേറി. ഇന്നലെ നടന്ന ആവേശ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ 10 റൺസിനാണ് ഹൈദരാബാദ് പരാജയപ്പെടുത്തിയത്. ഇതോടെ ആറ് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായാണ് ഹൈദരാബാദ് ആദ്യ നാലിലെത്തിയത്. ആറ് കളികളിൽ നാലാം തോൽവി വഴങ്ങിയ ചെന്നൈ ഏഴാം സ്ഥാനത്ത് തുടരുന്നു. ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ പരാജയപ്പെടുത്തി ഡൽഹി ക്യാപിറ്റൽസ് അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചപ്പോൾ തോറ്റെങ്കിലും മികച്ച നെറ്റ് റൺറേറ്റിന്റെ കരുത്തിൽ ആർ.സി.ബി പഞ്ചാബിന് പിന്നിൽ രണ്ടാം സ്ഥാനത്ത് തുടരുന്നു. രാജസ്ഥാൻ റോയൽസ് ആണ് മൂന്നാം സ്ഥാനത്ത്.
ഓറഞ്ച് ക്യാപ് പോരാട്ടം
പോയിന്റ് പട്ടികയ്‌ക്കൊപ്പം റൺവേട്ടക്കാരുടെ പട്ടികയിലും മാറ്റമുണ്ട്. ചെന്നൈക്കെതിരെ 59 റൺസുമായി തിളങ്ങിയ ഹൈദരാബാദിന്റെ ഹെൻറിച്ച് ക്ലാസൻ 283 റൺസുമായി റൺവേട്ടക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി ഓറഞ്ച് ക്യാപ് സ്വന്തമാക്കി. 251 റൺസുമായി ഗുജറാത്ത് ടൈറ്റൻസ് നായകൻ ശുഭ്മൻ ഗിൽ ആണ് രണ്ടാം സ്ഥാനത്ത്. വിരാട് കോഹ്ലി (247), രജത് പാട്ടീദാർ (230), ഇഷാൻ കിഷൻ (213), പ്രഭ്‌സിമ്രാൻ സിംഗ് (211), ശ്രേയസ് അയ്യർ (203), ഫിൽ സാൾട്ട് (202), ആയുഷ് മാത്രെ (201), ജോസ് ബട്‌ലർ (201) എന്നിവരാണ് ടോപ് 10ലുള്ളത്. സഞ്ജു സാംസൺ 192 റൺസുമായി പന്ത്രണ്ടാം സ്ഥാനത്താണ്.
കൊൽക്കത്തയുടെ അംഗ്രിഷ് രഘുവംശി (190), രാജസ്ഥാന്റെ യശസ്വി ജയ്‌സ്വാൾ (184) എന്നിവർ സഞ്ജുവിന്റെ തൊട്ടുപുറകിലുണ്ട്.
വിക്കറ്റ് വേട്ടക്കാരനുള്ള പർപ്പിൾ ക്യാപ് പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് പേസർ അൻഷുൽ കാംബോജ് 13 വിക്കറ്റുമായി ഒന്നാം സ്ഥാനത്തെത്തിയതാണ് മറ്റൊരു മാറ്റം. ഹൈദരാബാദിനെതിരെ 3 വിക്കറ്റ് വീഴ്ത്തിയാണ് കാംബോജ് മുന്നിലെത്തിയത്. പ്രസിദ്ധ് കൃഷ്ണ (11), ഭുവനേശ്വർ കുമാർ (10), പ്രിൻസ് യാദവ് (9), രവി ബിഷ്‌ണോയ് (9), ക്രുനാൽ പാണ്ഡ്യ (8), ജാമി ഓവർടൺ (8), ഇഷാൻ മലിംഗ (8), ലുങ്കി എൻഗിഡി (7), ജോഫ്ര ആർച്ചർ (7) എന്നിവരാണ് പർപ്പിൾ ക്യാപ് പോരാട്ടത്തിൽ ആദ്യ 10ലുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
