ഫോൺ നോക്കിയ രാജസ്ഥാൻ മാനേജർക്ക് 1 ലക്ഷം പിഴ, വൈഭവിന് ശിക്ഷയില്ല

APRIL 18, 2026, 3:51 AM

മുംബയ്: ഐ.പി.എൽ മത്സരത്തിനിടെ ഡഗൗട്ടിൽ മൊബൈൽ ഫോൺ ഉപയോഗിച്ച രാജസ്ഥാൻ റോയൽസ് ടീമിന്റെ മാനേജർ റോമി ഭിന്ദർക്ക് 1 ലക്ഷം രൂപ പിഴയും താക്കീതും ശിക്ഷ. മത്സരത്തിനിടെ ബി.സി.സി.ഐയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ബി.സി.സി.ഐയുടെ അഴിമതി വിഭാഗമാണ് ഇക്കാര്യത്തിൽ അന്വേഷണം നടത്തിയത്. റോമിയുടെയും രാജസ്ഥാൻ ടീമിന്റെയും വിശദീകരണം തള്ളിയാണ് റോമിക്ക് പിഴ ശിക്ഷ വിധിച്ചത്.എന്നാൽ മെഡിക്കൽ ആവശ്യത്തിനാണ് മൈബൈൽ ഉപയോഗിച്ചതെന്ന് കണ്ടെത്തിയതിനാൽ മത്സരവിലക്ക് പോലുളള ഗുരുതര ശിക്ഷ ലഭിക്കാതെ റോമി രക്ഷപ്പെട്ടു.

അതേസമയം റോമി ഫോണിൽ നോക്കുമ്പോൾ സമീപത്തിരുന്ന് സ്‌ക്രീനിലേക്ക് നോക്കിയ ഇന്ത്യൻ യുവ ബാറ്റിഗ് വിസ്മയം വൈഭവ് സൂര്യവംശിക്ക് ശിക്ഷയില്ല. വൈഭവും അഴിമതി വിരുദ്ധ ചട്ടം ലംഘിച്ചെങ്കിലും താരം ചെറിയ കുട്ടിയാണെന്നും (15 വയസ്) അദ്ദേഹത്തിന് ഐ.പി.എൽ നിയമങ്ങളെ കുറിച്ച് അവബോധം നൽകുകയാണ് വേണ്ടതെന്നും ബി.സി.സി.ഐ നിലപാടെടുക്കുകയായിരുന്നു.

ഗോഹട്ടിയിൽ ഈ മാസം 10ന് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ രാജസ്ഥാൻ റോയൽസിന്റെ മത്സരത്തിനിടെ ഡഗൗട്ടിലിരുന്ന് റോമി ഫോൺ ഉപയോഗിക്കുന്നതിന്റെയും സമീപമിരുന്ന വൈഭവ് ഫോണിന്റെ സ്‌ക്രീനിലേക്ക് നോക്കുന്നതും വൈറലായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam