ടി20 ക്രിക്കറ്റിൽ ചരിത്ര നേട്ടവുമായി സ്മൃതി മന്ദാന

APRIL 18, 2026, 9:07 AM

ടി20 ക്രിക്കറ്റിൽ ചരിത്ര നേട്ടവുമായി ഇന്ത്യൻ വനിതാ ടീം വൈസ് ക്യാപ്ടനും ഓപ്പണറുമായ സ്മൃതി മന്ധാന. അന്താരാഷ്ട്ര ടി20 ഫോർമാറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടം ഇനി സ്മൃതിക്ക് സ്വന്തം. പുരുഷ, വനിതാ താരങ്ങളിൽ സ്മൃതിയാണ് മുന്നിൽ എന്നതാണ് റെക്കോർഡിന്റെ തിളക്കം കൂട്ടുന്നത്.

മുൻ ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമയുടെ നേട്ടമാണ് സ്മൃതി സ്വന്തം പേരിലേക്ക് മാറ്റിയത്. ദക്ഷിണാഫ്രിക്ക വനിതാ ടീമിനെതിരെ ടി20 പരമ്പരയിലെ ആദ്യ പോരിൽ 1 റൺസെടുത്താണ് സ്മൃതി നേട്ടത്തിലെത്തിയത്. മത്സരത്തിൽ പക്ഷേ സ്മൃതിയ്ക്കു തിളങ്ങാനായില്ല. താരം 13 റൺസുമായി മടങ്ങി.

നിലവിൽ 4,244 റൺസാണ് താരം സ്വന്തമാക്കിയത്. രോഹിത് 4,231 റൺസാണ് ടി20 ഫോർമാറ്റിൽ അടിച്ചെടുത്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam