സഞ്ജു സാംസൺ ബാറ്റിംഗിൽ നിരാശപ്പെടുത്തിയ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പർ കിംഗ്‌സിന് 10 റൺസ് തോൽവി. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഉയർത്തിയ 195 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈക്ക് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുക്കാനെ കഴിഞ്ഞുള്ളു.
ജാമി ഓവർടണും അൻഷുൽ കാംബോജും ക്രീസിൽ നിൽക്കെ പ്രഫുൽ ഹിംഗെ എറിഞ്ഞ അവസാന ഓവറിൽ 18 റൺസായിരുന്നു ചെന്നൈക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ രണ്ട് പന്തിൽ 3 റൺസെടുത്ത ചെന്നൈക്ക് മൂന്നാം പന്തിൽ നോ ബോൾ ലഭിച്ചെങ്കിലും അൻഷുൽ കാംബോജിന് അത് മുതലാക്കാനായില്ല. നാലാം പന്തിൽ ഓവർടൺ പുത്തായതോടെ ചെന്നൈയുടെ പതനം പൂർത്തിയായി.
30 പന്തിൽ 34 റൺസെടുത്ത മാത്യു ഷോർട്ടാണ് ചെന്നൈയുടെ ടോപ് സ്‌കോറർ. ആയുഷ് മാത്രെ 13 പന്തിൽ 30 റൺസടിച്ചപ്പോൾ സഞ്ജു സാംസൺ 3 പന്തിൽ 7 റൺസെടുത്ത് പുറത്തായി. ഹൈദരാബാദിനായി ഇഷാൻ മലിംഗ മൂന്ന് വിക്കറ്റെടുത്തപ്പോൾ നിതീഷ് കുമാർ റെഡ്ഡി രണ്ട് വിക്കറ്റെടുത്തു. ജയത്തോടെ ആറ് പോയന്റുമായി ഹൈദരാബാദ് നാലാം സ്ഥാനത്തേക്ക് കയറിയപ്പോൾ ചെന്നൈ എട്ടാം സ്ഥാനത്ത് തുടരുന്നു.
സ്‌കോർ സൺറൈസഴ്‌സ് ഹൈദരാബാദ് 20 ഓവറിൽ 1949, ചെന്നൈ സൂപ്പർ കിംഗ്‌സ് 20 ഓവറിൽ 1848.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ചെന്നൈയുടെ വിജയത്തിന് ചുക്കാൻ പിടിച്ചതും ടോപ് സ്‌കോററായതും സഞ്ജു സാംസണായിരുന്നു. എന്നാൽ ഹൈദരാബാദിനെതിരെ സിക്‌സ് അടിച്ചു തുടങ്ങിയ സഞ്ജു നിതീഷ് കുമാർ റെഡ്ഡി എറിഞ്ഞ രണ്ടാം ഓവറിൽ നേരിട്ട മൂന്നാം പന്തിൽ മടങ്ങി. സഞ്ജു പുറത്തായശേഷം ആയുഷ് മാത്രെക്ക് തുടക്കത്തിലെ ജീവൻ ലഭിച്ചെങ്കിലും പിന്നാലെ തകർത്തടിച്ചത് ചെന്നൈക്ക് പ്രതീക്ഷയായി.
നാലോവറിൽ 60 കടന്ന ചെന്നൈക്ക് ആയുഷ് മാത്രെയുടെ പരിക്ക് വില്ലനായി. പരിക്കുമൂലം ഓടാൻ ബുദ്ധിമുട്ടിയ മാത്രെ അഞ്ചാം ഓവറിൽ മടങ്ങി. പിന്നാലെ ഇഷാൻ മലിംഗക്ക് വിക്കറ്റ് സമ്മാനിച്ച് ക്യാപ്ടൻ റുതുരാജ് ഗെയ്ക്‌വാദും(13 പന്തിൽ 19) പുറത്തായെങ്കിലും പവർ പ്ലേയിൽ ചെന്നൈ 76 റൺസടിച്ചു. സർഫറാസ് ഖാനും മാത്യും ഷോർട്ടും ചേർന്ന് ചെന്നൈയെ ഒമ്പതാം ഓവറിൽ 100 കടത്തി.
എന്നാൽ പതിനൊന്നാം ഓവറിൽ സർഫറാസ് ഖാനെ(19 പന്തിൽ 25) ഇഷാൻ മലിംഗയും പന്ത്രണ്ടാം ഓവറിൽ ഡെവാൾഡ് ബ്രെവിസിനെ(0) ശിവാംഗ് കുമാറും മടക്കിയതോടെ ചെന്നൈയുടെ അടിതെറ്റി. തകർത്തടിക്കാന് കഴിയാതിരുന്ന മാത്യു ഷോർട്ടും ശിവം ദുബെയും ചേർന്ന് ചെന്നൈയെ 150ന് അടുത്തെത്തിച്ചെങ്കിലും 30 പന്തിൽ 34 റൺസെടുത്ത ഷോർട്ടിനെ മടക്കി ഇഷാൻ മലിംഗ കൂട്ടുകെട്ട് പൊളിച്ചു.
പിന്നാലെ സാക്കിബ് ഹുസൈൻ ശിവം ദുബെയെ(16 പന്തിൽ 21) ബൗൾഡാക്കിയതോടെ ചെന്നൈയുടെ പ്രതീക്ഷകൾ അവസാനിപ്പിച്ചു. പ്രഫുൽ ഹിംഗെ എറിഞ്ഞ അവസാന ഓവറിൽ 18 റൺസായിരുന്നു ചെന്നൈക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ ജാമി ഓവർടണും അൻഷുൽ കാംബോജിനും വിജയലക്ഷ്യം അടിച്ചെടുക്കാനായില്ല.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഓപ്പണർ അഭിഷേക് ശർമയുടെയും ഹെന്റിച്ച് ക്ലാസന്റെയും വെടിക്കെട്ട് അർധസെഞ്ചുറികളുടെ കരുത്തിലാണ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തത്.
15 പന്തിൽ അർധസെഞ്ചുറി തികച്ച അഭിഷേക് 22 പന്തിൽ 59 റൺസെടുത്തപ്പോൾ വിക്കറ്റ് വീഴ്ചക്കിടയിലും തകർത്തടിച്ച ക്ലാസൻ 39 പന്തിൽ 59 റൺസെടുത്തു. ക്യാ്ര്രപൻ ഇഷാൻ കിഷൻ ഗോൾഡൻ ഡക്കായപ്പോൾ ട്രാവിസ് ഹെഡ് 23 റൺസെടുത്തു.
ക്ലാസനും അഭിഷേകിനുമൊഴികെ മറ്റാർക്കും ഹൈദരാബാദ് നിരയിൽ തിളങ്ങാനായില്ല. ചെന്നൈ സൂപ്പർ കിംഗ്‌സിനായി ജാമി ഓവർടണും അൻഷുൽ കാംബോജും 3 വിക്കറ്റ് വീതമെടുത്തപ്പോൾ മുകേഷ് ചൗധരി 2 വിക്കറ്റെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
