ബിർമിങ്ങാം: യൂറോപ്പ ലീഗ് ഫുട്‌ബോളിന്റെ ഇത്തവണത്തെ സെമികളിലൊന്നിൽ ഇംഗ്ലീഷ് യുദ്ധം. പ്രീമിയർ ലീഗ് ടീമുകൾ നോട്ടിങ്ങ്ഹാം ഫോറസ്റ്റും ആസ്റ്റൻ വില്ലയും നേർക്കുനേർ പോരിന് കളമൊരുങ്ങി. രണ്ടാം പാദ ക്വാർട്ടറിൽ ആസ്റ്റൺ വില്ല ഇറ്റാലിയൻ ക്ലബ്ബ് ബൊളോഗ്‌നയെ 4-0നും നോട്ടിങ്ങ്ഹാം പോർച്ചുഗൽ ടീം പോർട്ടോയെ 1-0നും തോൽപ്പിച്ചതോടെയാണ് സെമിയിലേക്ക് കുതിച്ചത്.
സ്റ്റാംഫോർഡ് രണ്ടാം പാദ ക്വാർട്ടറിൽ ആസ്റ്റൺ വില്ല ഇറ്റാലിയൻ ക്ലബ്ബ് ബൊളോഗ്‌നയെ 4-0നും നോട്ടിങ്ങ്ഹാം പോർച്ചുഗൽ ടീം പോർട്ടോയെ 1-0നും തോൽപ്പിച്ചതോടെയാണ് സെമിയിലേക്ക് കുതിച്ചത്.
ബൊളോഗ്‌നയ്‌ക്കെതിരെ അവരുടെ തട്ടകത്തിൽ നടന്ന ആദ്യപാദ ക്വാർട്ടറിൽ നോട്ടിങ്ങ്ഹാം 3-1ന് വിജയിച്ച് ആധിപത്യം പൂലർത്തിയിരുന്നു. ഇന്നലെ സ്വന്തം വില്ലാ പാർക്കിൽ ആസ്റ്റൻ സമ്പൂർണ ആധിപത്യം പൂലർത്തുകയായിരുന്നു. ആദ്യ പകുതിയിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ലീഡ് ചെയ്ത ടീം രണ്ടാം പകുതിയിൽ ഒരു ഗോൾ കൂടി നേടി. ആകെ ഗോൾ നേട്ടം 7-1ന്റെ മികവോടെയാണ് ആസ്റ്റൺ വില്ലയുടെ സെമി പ്രവേശം.
മത്സരത്തിൽ 16-ാം മിനിറ്റിൽ വലത് വിങ്ങർ ഓല്ലീ വാറ്റ്‌സിൻസ് വില്ലയ്ക്കായി ആദ്യ ഗോൾ നേടി. വില്ല കുപ്പായത്തിൽ വാറ്റ്കിൻസ് നേടുന്ന 100-ാം ഗോളായിരുന്നു ഇത്. പത്ത് മിനിറ്റിന് ശേഷം എമി നേടിയ ഗോളിൽ വില്ല ലീഡ് ഇരട്ടിച്ചു. 39-ാം മിനിറ്റിൽ മോർഗനിലൂഡെ വില്ല മൂന്നാം ഗോളും നേടി. മത്സരം അവസാനിക്കാറാകുമ്പോൾ 89-ാം മിനിറ്റിൽ എക്രി കൊൻസ വില്ല ആണ് വില്ലയ്ക്കായി നാലാം ഗോൾ നേടിയത്.
നോട്ടിങ്ങ്ഹാം ഫോറസ്റ്റിനെതിരെ പൊരുതിയ പോർട്ടോയ്ക്ക് കളിയുടെ തുടക്കത്തിലേ തന്നെ ഒരാളെ നഷ്ടപ്പെട്ടു. എട്ടാം മിനിറ്റിൽ ചുവപ്പ് കാർഡ് കിട്ടി യാൻ ബെഡ്‌നാറേക് പുറത്തുപോയതോടെ ടീം പത്ത് പേരായി ചുരുങ്ങി. നാല് മിനിറ്റിനകം നോട്ടിങ്ങ്ഹാം കരുത്തറിയിച്ചു. മോർഗൻ ഗിബ്‌സ്‌വൈറ്റ് ഗോളടിച്ചു. ഏകപക്ഷീയമായ ഈ ഒരു ഗോൾ മികവിൽ ടീം ജയിച്ചുകയറുകയായിരുന്നു.പോർട്ടോ കളിത്തട്ടിൽ നടന്ന ആദ്യപാദ ക്വാർട്ടർ 1-1 സമനിലയിൽ പിരിഞ്ഞിരുന്നു. ആകെ ഗോൾ നേട്ടം 2-1നാണ് പോർട്ടോയുടെ മുന്നേറ്റം.
ഈ മാസം 30ന് രാത്രി 12.30ന് നോട്ടിങ്ങ്ഹാം മൈതാനം സിറ്റി ഗ്രൗണ്ടിലാണ് ആദ്യപാദ സെമി. മെയ് ഏഴ് രാത്രി 12.30ന് വില്ലാ പാർക്കിൽ രണ്ടാം പാദ സെമിയും നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
