ശ്രേയസ് അയ്യരെ ഇന്ത്യയുടെ ടി20 ക്യാപ്ടനാക്കാൻ പിന്തുണയുമായി രവിചന്ദ്രൻ അശ്വിൻ

APRIL 18, 2026, 8:58 AM

ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിംഗ്‌സിനെ നയിക്കുന്ന ക്യാപ്ടൻ ശ്രേയസ് അയ്യർക്ക് വേണ്ടി വാദിച്ച് ഇന്ത്യൻ മുൻതാരം രവിചന്ദ്രൻ അശ്വിൻ. അവിശ്വസനീയമായ ഫോമിൽ കളിക്കുന്ന ശ്രേയസിനെ ഇനിയും ഇന്ത്യയുടെ ടി20 ടീമിന്റെ നേതൃനിരയിലേക്ക് പരിഗണിക്കാതിരിക്കുന്ന ദേശീയ സെലക്ടർമാരുടെ തീരുമാനമാണെന്ന് പറഞ്ഞ അശ്വിൻ, ശ്രേയസ് അയ്യരെ പോലെ ഒരു പ്രതിഭയ്ക്ക് പുറത്തിരിക്കേണ്ടിവരുന്നത് അദ്ദേഹത്തിന്റേതല്ല മറിച്ച് ഇന്ത്യൻ ക്രിക്കറ്റിന്റെ നഷ്ടമാണെന്നും അശ്വിൻ പറഞ്ഞു.

'ശ്രേയസ് അയ്യരെപ്പോലുള്ള ഒരു കളിക്കാരൻ ഇപ്പോഴും ടി20 ടീമിലോ നേതൃത്വ ഗ്രൂപ്പിലോ ഇല്ലെങ്കിൽ, അത് അദ്ദേഹത്തിന്റെ നഷ്ടമല്ല, മറിച്ച് നമ്മുടെ നഷ്ടമാണ്, അശ്വിൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. 'അയ്യരുടെ ശരീരഭാഷയും മത്സരത്തെ സമീപിക്കുന്ന രീതിയും തികച്ചും ശാന്തമാണ്. അത് ടീമിന് മൊത്തത്തിൽ ആത്മവിശ്വാസം നൽകുന്നു. പ്രത്യേകിച്ച് മുംബൈ ഇന്ത്യൻസിനെതിരായ മത്സരങ്ങളിലടക്കം റൺസ് പിന്തുടരുമ്പോൾ അദ്ദേഹം കാണിക്കുന്ന പക്വത പ്രശംസനീയമാണ്', അശ്വിൻ കൂട്ടിച്ചേർത്തു.

2023 ഡിസംബർ മുതൽ അയ്യർ ഇന്ത്യയുടെ ടി20 ടീമിന്റെ ഭാഗമല്ല. കൂടാതെ 2024ലും 2026ലും രാജ്യത്തിന്റെ ടി20 ലോകകപ്പ് ജേതാക്കളായ ടീമുകളിൽ നിന്ന് ഒഴിവാക്കപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam