ഐ.പി.എൽ ഓറഞ്ച് ക്യാപ്പ് ഒന്നാം സ്ഥാനം ശുഭ്മാൻ ഗിൽ

APRIL 18, 2026, 9:12 AM

ഐ.പി.എൽ ഓറഞ്ച് ക്യാപ്പിനുള്ള പോരിൽ ഒന്നാമതെത്തിയിരിക്കുയാണ് ശുഭ്മാൻ ഗിൽ. ഗില്ലിന്റെ വരവോടെ പട്ടികയിൽ മാറ്റം വന്നു. സഞ്ജു സാംസൺ ആദ്യ പത്തിൽ നിന്ന് പുറത്തായി. വിരാട് കോഹ്ലി രണ്ടാമതായി.

പട്ടിക പരിശോധിക്കാം...

നാല് മത്സരങ്ങളിൽ നിന്ന് 251 റൺസാണ് ഗുജറാത്ത് ടൈറ്റൻസ് ക്യാപ്ടൻ കൂടിയായ ഗില്ലിന്റെ സമ്പാദ്യം. മൂന്ന് അർധ സെഞ്ചുറികൾ നേടിയ ഗില്ലിന്റെ ഉയർന്ന സ്‌കോർ 86. 62.75 ശരാശരിയും 154.93 സ്‌ട്രൈക്ക് റേറ്റും ഗില്ലിനുണ്ട്.

vachakam
vachakam
vachakam

അഞ്ച് മത്സരങ്ങളിൽ നിന്ന് അടിച്ചെടുത്തത് 228 റൺസ്. 57.00 ശരാശരിയും 158.33 സ്‌ട്രൈക്ക് റേറ്റും കോഹ്ലിക്കുണ്ട്. പുറത്താവാകെ നേടിയ 69 റൺസാണ് ഉയർന്ന സ്‌കോർ. രണ്ട് അർധ സെഞ്ചുറികളും ഇതിൽ ഉൾപ്പെടും.

സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ക്ലാസൻ അഞ്ച് മത്സരങ്ങളിൽ നിന്ന് നേടിയത് 224 റൺസ്. 62 റൺസാണ് ഉയർന്ന സ്‌കോർ. 44.80 ശരാശരിയും 142.97 സ്‌ട്രൈക്ക് റേറ്റും ക്ലാസനുണ്ട്. രണ്ട് അർധ സെഞ്ചുറികളും ക്ലാസൻ നേടി.

അഞ്ച് മത്സരങ്ങിൽ നിന്ന് 222 റൺസ് നേടിയ റോയൽ ചലഞ്ചേഴ്‌സ് ബംഗ്‌ളൂരു ക്യാപ്ടൻ പട്ടികയിൽ നാലാം സ്ഥാനത്താണ്. 63 റൺസാണ് താരത്തിന്റെ ഉയർന്ന സ്‌കോർ. 55.50 ശരാശരിയും 213.46 സ്‌ട്രൈക്ക് റേറ്റും പടിധാറിനുണ്ട്. രണ്ട് അർധ സെഞ്ചുറികളും സ്വന്തമാക്കി.

vachakam
vachakam
vachakam

അഞ്ച് മത്സരങ്ങളിൽ നിന്ന് 213 റൺസാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് നേടിയത്. 91 റൺസാണ് കിഷന്റെ ഉയർന്ന സ്‌കോർ. ശരാശരി 42.60. സ്‌ട്രൈക്ക് റേറ്റ് 190.17. രണ്ട് അർധ സെഞ്ചുറികളും കിഷൻ നേടി.

അഞ്ച് മത്സരങ്ങൾ കളിച്ച പ്രഭ്‌സിമ്രാൻ 211 റൺസ് അടിച്ചെടുത്തു. 80 റൺസാണ് താരത്തിന്റെ ഉയർന്ന സ്‌കോർ. 70.33 ശരാശരിയും 172.95 സ്‌ട്രൈക്ക് റേറ്റും പഞ്ചാബ് കിംഗ്‌സ് താരത്തിനുണ്ട്. രണ്ട് അർധ സെഞ്ചുറികൾ പ്രഭ്‌സിമ്രാൻ നേടി.

അഞ്ച് മത്സരങ്ങളിൽ 203 റൺസാണ് ശ്രേയസ് അയ്യരുടെ സമ്പാദ്യം. മൂന്ന് അർധ സെഞ്ചുറികൾ നേടിയ ശ്രേയസ് ഏഴാം സ്ഥാനത്താണ്. 67.66 ശരാശരിയും 187.96 സ്‌ട്രൈക്ക് റേറ്റും ശ്രേയസിനുണ്ട്. പുറത്താവാതെ നേടിയ 80 റൺസാണ് ശ്രേയസിന്റെ ഉയർന്ന സ്‌കോർ.

vachakam
vachakam
vachakam

ഫോമിലേക്ക് തിരിച്ചെത്തിയ ഗുജറാത്ത് ടൈറ്റൻസ് താരം ജോസ് ബട്‌ലർ അഞ്ച് മത്സരങ്ങളിൽ നിന്ന് 201 റൺസ് നേടി. 60 റൺസാണ് ഉയർന്ന സ്‌കോർ. 40.20 ശരാശരിയും 159.52 സ്‌ട്രൈക്ക് റേറ്റും ബട്‌ലർക്കുണ്ട്. രണ്ട് അർധ സെഞ്ചുറികളും അക്കൗണ്ടിലുണ്ട്.

ഒമ്പതാം സ്ഥാനത്തുള്ള രാജസ്ഥാൻ റോയൽസിന്റെ കൗമാരതാരം 200 റൺസാണ് ഇതുവരെ നേടിയത്. ഉയർന്ന സ്‌കോർ 78. രണ്ട് അർധ സെഞ്ചുറികൾ നേടിയ വൈഭവിന് 40.00 ശരാശരിയും 263.15 സ്‌ട്രൈക്ക് റേറ്റുമുണ്ട്.

ആറ് മത്സരങ്ങൾ പൂർത്തിയാക്കിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം ഇതുവരെ 190 റൺസ് നേടി. 52 റൺസാണ് ഉയർന്ന സ്‌കോർ. രണ്ട് അർധ സെഞ്ചുറികൾ. 38.00 ശരാശരിയും 157.02 സ്‌ട്രൈക്ക് റേറ്റുമാണ് രഘുവൻഷിക്ക്. നിലവിൽ പത്താം സ്ഥാനത്താണ് രഘുവൻഷി.

11-ാം സ്ഥാനത്താണ് ചെന്നൈ സൂപ്പർ കിംഗ്‌സ് ഓപ്പണർ സഞ്ജു. അഞ്ച് മത്സരങ്ങളിൽ നിന്ന് 185 റൺസാണ് സഞ്ജു നേടിയത്. 46.25 ശരാശരിയും 172.89 സ്‌ട്രൈക്ക് റേറ്റുമാണ് സഞ്ജുവിന്. പുറത്താവാതെ നേടിയ 115 റൺസാണ് ഉയർന്ന സ്‌കോർ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam