മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്ക് വിജയം. കോളറാഡോ റാപ്പിഡ്‌സിനെതിരായ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. മത്സരത്തിൽ ലയണൽ മെസി ഇരട്ടഗോൾ നേടി തിളങ്ങി.
മത്സരത്തിന്റെ 180 -ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് മെസിയാണ് മയാമിക്ക് ലീഡ് സമ്മാനിച്ചത്. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ ജെർമൻ ബെർതെരമേയിലൂടെ മയാമി ലീഡ് ഇരട്ടിയാക്കി.
രണ്ടാം പകുതിയിൽ 58, 62 മിനിറ്റിൽ ഗോളുകൾ നേടി കോളറാഡോ ഒപ്പമെത്തി. എന്നാൽ 79-ാം മിനിറ്റിൽ മെസി മയാമിയുടെ വിജയഗോൾ കണ്ടെത്തി. 87-ാം മിനിറ്റിൽ റെഡ് കാർഡ് കണ്ട് യാനിക് ബ്രൈറ്റ് പുറത്തായതോടെ മയാമി പത്തു പേരായി ചുരുങ്ങി. എങ്കിലും മെസിയുടെ ഗോളോടെ മയാമി വിജയമുറപ്പിച്ചു. ഇതോടെ ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് ഉയരാനും മെസിപ്പടയ്ക്ക് സാധിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
