ലാ ലിഗയിൽ തകർപ്പൻ വിജയത്തോടെ വിജയവഴിയിൽ തിരിച്ചെത്തി റയൽ മാഡ്രിഡ്. സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ ലെവാന്റെയെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് റയൽ തോൽപ്പിച്ചത്. സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിലെയും കോപ്പ ഡെൽ റേയിലെയും നിരാശയിൽ നിന്നുള്ള ആശ്വാസമാണ് ഈ ജയം.
റയലിന് വേണ്ടി കിലിയൻ എംബാപ്പെയും റൗൾ അസെൻസിയോയും വലകുലുക്കി. രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. 58-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ച കിലിയൻ എംബാപ്പെയാണ് റയലിന് ആദ്യ ലീഡ് സമ്മാനിച്ചത്. ഏഴ് മിനിറ്റുകൾക്ക് ശേഷം അസെൻസിയോയിലൂടെ രണ്ടാം ഗോളും പിറന്നു. യുവതാരം അർദ ഗുളറുടെ കൃത്യതയാർന്ന പാസിൽ നിന്ന് പ്രതിരോധ താരം റൗൾ അസെൻസിയോ ടീമിന്റെ രണ്ടാം ഗോളും വിജയവും ഉറപ്പിച്ചു.
മുൻ പരിശീലകൻ സാബി അലോൺസോയ്ക്ക് പകരമെത്തിയ കോച്ച് അൽവാരോ അർബലോവയുടെ കീഴിൽ റയലിന്റെ ആദ്യമൽസരമായിരുന്നു ഇത്. ഈ ജയത്തോടെ റയൽ മാഡ്രിഡ് 48 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ഒരു മൽസരം കുറവ് കളിച്ച ബാഴ്‌സലോണ 49 പോയിന്റുമായി ഒന്നാമത് തുടരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
