റഫീഞ്ഞോയുടെ ഹാട്രിക്കിൽ ബാഴ്‌സലോണയ്ക്ക് തകർപ്പൻ ജയം

MARCH 17, 2026, 5:19 AM

ബാഴ്‌സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബാളിൽ കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് സെവിയ്യയെ തോൽപ്പിച്ച ബാഴ്‌സലോണ എഫ്.സി പോയിന്റ് പട്ടികയിൽ രണ്ടാമതുള്ള റയൽ മാഡ്രിഡിനേക്കാൾ നാലുപോയിന്റ് മുന്നിലെത്തി. ഹാട്രിക്ക് നേടിയ നായകൻ റഫീഞ്ഞയാണ് ബാഴ്‌സയ്ക്ക് തകർപ്പൻ വിജയമൊരുക്കിയത്.

ബാഴ്‌സയുടെ തട്ടകമായ ക്യാംപ് നൗവിൽ നടന്ന മത്സരത്തിൽ 9,21,51 മിനിട്ടുകളിലായാണ് റഫീഞ്ഞ സ്‌കോർ ചെയ്തത്. റഫീഞ്ഞയുടെ ആദ്യ രണ്ടുഗോളുകളും പെനാൽറ്റിയിൽ നിന്നായിരുന്നു. 38-ാം മിനിട്ടിൽ ഡാനി ഓൾമോയും 60-ാം മിനിട്ടിൽ യാവോ കാൻസെലോയുമാണ് മറ്റ് സകോറർമാർ. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ ഒസോയും രണ്ടാം പകുതിയുടെ ഇൻജുറി ടൈമിൽ ജിബ്‌രീൽ സോയും സെവിയ്യയ്ക്ക് വേണ്ടി സ്‌കോർ ചെയ്തു.

ഈ വിജയത്തോടെ ബാഴ്‌സയ്ക്ക് 28 മത്സരങ്ങളിൽ നിന്ന് 70 പോയിന്റായി. ഇത്രതന്നെ മത്സരങ്ങളിൽ നിന്ന് 60 പോയിന്റാണ് റയൽ മാഡ്രിഡിനുള്ളത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam