ന്യൂസിലൻഡിനെതിരെ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന താരമായി വിരാട് കോഹ്ലി. മൂന്ന് ഫോർമാറ്റിലുമായി 10 സെഞ്ചുറികൾ കോഹ്ലി ന്യൂസിലൻഡിനെതിരെ നേടി. 73 ഇന്നിംഗ്‌സിൽ നിന്നാണിത്. ഒമ്പത് സെഞ്ചുറികൾ വീതം നേടിയ ജാക്വസ് കാലിസ് (76 ഇന്നിംഗ്‌സ്), ജോ റൂട്ട് (71 ഇന്നിംഗ്‌സ്), സച്ചിൻ ടെൻഡുൽക്കർ (80 ഇന്നിംഗ്‌സ്) എന്നിവർ കോഹ്ലിക്ക് പിന്നിലായി.
ഏകദിനത്തിൽ ഏറ്റവും കൂടുതൽ വേദികളിൽ സെഞ്ചുറിയെന്ന റെക്കോർഡും കോഹ്ലിയുടെ പേരിലായി. 35 വ്യത്യസ്ത വേദികളിൽ കോഹ്ലി സെഞ്ചുറി നേടി. ഇക്കാര്യത്തിൽ സച്ചിനെയാണ് കോഹ്ലി പിന്തള്ളിയത്.
സച്ചിൻ 34 വിവിധ വേദികളിൽ സെഞ്ചുറി നേടി. രോഹിത് ശർമ (26), റിക്കി പോണ്ടിംഗ് (21), ഹാഷിം അംല (21), എബി ഡിവില്ലിയേഴ്‌സ് (21) എന്നിവർ കോഹ്ലിക്ക് പിന്നിലായി. അതേസമയം, റൺവേട്ടക്കാരിൽ രണ്ടാമൻ വിരാട് കോഹ്ലിയാണ്. മൂന്ന് മത്സരങ്ങളിൾ നിന്ന് 240 റൺസാണ് സമ്പാദ്യം. ഒരു സെഞ്ചുറിയും ഒരു അർധ സെഞ്ചുറിയും കോഹ്ലി നേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
