അവശേഷിക്കുന്ന രഞ്ജിട്രോഫി മത്സരങ്ങളിൽ നിന്നും പിന്മാറി അജിങ്ക്യ രഹാനെ

JANUARY 19, 2026, 7:35 AM

മുബൈ ക്രിക്കറ്റ് ടീമിലെ വെറ്ററൻ ബാറ്റർ അജിങ്ക്യ രഹാനെ 2025-26 സീസണിലെ അവശേഷിക്കുന്ന രഞ്ജി ട്രോഫി മത്സരങ്ങളിൽ നിന്ന് പിന്മാറി. വ്യക്തിപരമായ കാരണങ്ങളാലാണ് തീരുമാനമെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അദ്ദേഹം അറിയിച്ചു. നിലവിൽ ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനത്തുള്ള മുംബൈക്ക് ഹൈദരാബാദിനും ഡൽഹിക്കുമെതിരെ നിർണ്ണായക മത്സരങ്ങൾ വരാനിരിക്കെയാണ് 37കാരനായ രഹാനെയുടെ ഈ അപ്രതീക്ഷിത തീരുമാനം.

യുവതാരങ്ങളെ വളർത്തുന്നതിനായി കഴിഞ്ഞ വർഷം നായകസ്ഥാനം ഒഴിഞ്ഞ രഹാനെ, ഈ സീസണിൽ നാല് മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ച്വറി മാത്രമാണ് നേടിയത്.

2023-24 സീസണിലെ രഞ്ജി കിരീടത്തിലേക്കും ഇറാനി കപ്പ് വിജയത്തിലേക്കും മുംബൈയെ നയിച്ചതിൽ രഹാനെ പ്രധാന പങ്കുവഹിച്ചിരുന്നു.

vachakam
vachakam
vachakam

രഹാനെയുടെ അഭാവം മധ്യനിരയിൽ വലിയൊരു വിടവ് സൃഷ്ടിക്കുമെങ്കിലും, മികച്ച ഫോമിലുള്ള മുംബൈ ടീമിന് പ്ലേഓഫിലേക്ക് കടക്കാൻ സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam