ഹരിയാന: മദ്യലഹരിയില്‍ സ്വിഗ്ഗി ഡെലിവറി ഏജന്റിന്റെ ദേഹത്തേക്ക് കാറോടിച്ച് കയറ്റി ഡോക്ടര്‍. ഗുരുഗ്രാമിലെ ഹയാത്പുര്‍ സെക്ടര്‍ 93 ലാണ് സംഭവം. പരാതിയെ തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്തു.
ദൗലത്താബാദിലെ ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നവീന്‍ യാദവ് എന്ന ആയുര്‍വേദ ഡോക്ടറാണ് അറസ്റ്റിലായത്. ഇയാള്‍ മദ്യലഹരിയില്‍ സ്വിഗ്ഗി ഡെലിവറി ഏജന്റായ ടിങ്കു പന്‍വാറിന്റെ ദേഹത്തേക്ക് സ്‌കോര്‍പിയോ ഓടിച്ചുകയറ്റുകയായിരുന്നുവെന്നാണ് പരാതി. ടിങ്കു പന്‍വാറിനെ ഗുരുഗ്രാമിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവം നടന്ന തെരുവില്‍ ഒരു സ്വിഗ്ഗി വെയര്‍ഹൗസ് പ്രവര്‍ത്തിക്കുന്നതിനാല്‍ ആ സ്ഥലത്ത് ഡെലിവറി ഏജന്റുമാരുടെ നിരന്തര സാന്നിധ്യമുണ്ടായിരുന്നു. ഇതാണ് ഡോക്ടറെ പ്രകോപിപ്പിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
