രാജ്യസഭാ തെരഞ്ഞെടുപ്പിലെ കൂറുമാറ്റത്തിൽ നടപടി ഉണ്ടാകുമെന്ന് കോൺഗ്രസ്

MARCH 17, 2026, 12:15 AM

 ദില്ലി: രാജ്യസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥികൾക്ക് അട്ടിമറി ജയമാണ് ഉണ്ടായത്. കോൺ​ഗ്രസ് അം​ഗങ്ങൾ കൂറുമാറിയതാണ് അട്ടിമറി ജയത്തിന് ഇടമൊരുക്കിയത്. 

 ഒഡീഷയിലും ഹരിയാനയിലും ബീഹാറിലും കൂറുമാറിയവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് കോൺഗ്രസ് വ്യക്തമാക്കുന്നു. ബീഹാറിലും ഒഡീഷയിലും ഓരോ സീറ്റുകൾ എൻഡിഎ അധികം നേടിയിരുന്നു.

ഹരിയാനയിൽ ഒറ്റ വോട്ടിന്‍റെ വ്യത്യാസത്തിലാണ് കോൺഗ്രസ് അട്ടിമറി ശ്രമം മറികടന്നത്.

vachakam
vachakam
vachakam

മൂന്ന് കോൺഗ്രസ് എംഎൽഎമാർ വിട്ടു നിന്നതും ഒരു ആർജെഡി എംഎൽഎ കൂറുമാറി വോട്ടു ചെയ്തതുമാണ് അഞ്ചാം സീറ്റും ബീജെപി വിജയിക്കാൻ ഇടയാക്കിയത്.  

ഒഡീഷയില്‍ നാലിൽ മൂന്ന് സീറ്റുകൾ നേടി എൻഡിഎയാണ് വിജയിച്ചത്. ഇവിടേയും കൂറുമാറ്റം നടന്നു. ഒരു സീറ്റ് ബിജെഡി നേടി. ഒരു സീറ്റിൽ കോൺഗ്രസ് -ബിജെഡി സംയുക്ത സ്ഥാനാർഥിക്ക് വിജയിക്കാമായിരുന്നെങ്കിലും കോൺഗ്രസ് എംഎൽഎമാരടക്കം കൂറുമാറിയത് തിരിച്ചടിയായി.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam