ഡൽഹി: അയോധ്യ ക്ഷേത്രത്തിന് പിന്നാലെ മധുര ശ്രീകൃഷ്ണ ക്ഷേത്രത്തിലും സാമ്പത്തിക തട്ടിപ്പുണ്ടെന്ന ഗുരുതര ആരോപണവുമായി ക്ഷേത്രത്തിലെ പൂജാരിയും മധുര ക്ഷേത്രഭൂമി കേസിലെ പരാതിക്കാരനുമായ ദിനേഷ് ഫലഹരി മഹാരാജ് രംഗത്ത്. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് സ്വന്തം രക്തം കൊണ്ട് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരിക്കുകയാണ് അദ്ദേഹം.
ക്ഷേത്രത്തിലെ വഴിപാടുകളിൽ നിന്നുള്ള വരുമാനവും സ്വർണ്ണ-വെള്ളി ആഭരണങ്ങളും തട്ടിയെടുക്കുകയാണെന്നാണ് പരാതിയിൽ പറയുന്നത്. ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ഏകദേശം 1000 കോടിയുടെ അവിഹിത സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നും ദിനേഷ് ഫലഹരി മഹാരാജ് ആരോപിക്കുന്നു.
അതേസമയം, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി ക്ഷേത്ര ട്രസ്റ്റ് രംഗത്തെത്തി. 20 ലക്ഷം രൂപ ആവശ്യപ്പെട്ടത് നൽകാത്തതിലുള്ള പ്രതികാര നടപടിയാണ് ഇപ്പോഴത്തെ ആരോപണമെന്നാണ് ട്രസ്റ്റ് സെക്രട്ടറിയുടെ വിശദീകരണം. ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്നും, പൂജാരിക്കെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ട്രസ്റ്റ് സെക്രട്ടറി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
