ദില്ലി: വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ എൻ ഡി എയ്ക്ക് അട്ടിമറി വിജയം. ബിഹാറിലും ഒഡീഷയിലും എൻ ഡി എ മികച്ച വിജയം കൈവരിച്ചു.
ബിഹാറിൽ നടന്ന തിരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകളിലും എൻ ഡി എ സ്ഥാനാർത്ഥികൾ അപ്രതീക്ഷിത വിജയം നേടി.
മൂന്ന് കോൺഗ്രസ് എം എൽ എമാർ കൂറുമാറി വോട്ട് ചെയ്തതാണ് എൻ ഡി എയുടെ സമ്പൂർണ്ണ വിജയത്തിന് വഴിയൊരുക്കിയതെന്നാണ് റിപ്പോർട്ട്.
ബി ജെ പി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ, മുൻ മുഖ്യമന്ത്രിയും ജെ ഡി യു അധ്യക്ഷനുമായ നിതീഷ് കുമാർ എന്നിവരടക്കമുള്ളവർ ജയം നേടി.
ഒഡീഷയിലും എൻ ഡി എ മികച്ച വിജയം കൈവരിച്ചു. നാല് സീറ്റുകളിൽ മൂന്നെണ്ണത്തിലും എൻ ഡി എ സ്ഥാനാർത്ഥികൾ വിജയിച്ചു. കോൺഗ്രസ് - ബി ജെ ഡി സംയുക്ത സ്ഥാനാർത്ഥി ഇവിടെ പരാജയപ്പെട്ടത് ഞെട്ടലായി. ഒഡീഷയിലും കൂറുമാറ്റം ആരോപണം ശക്തമാണ്. അതേസമയം ബി ജെ പി തിരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേട് നടത്തിയെന്നാണ് ആർ ജെ ഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
