കണ്ണിലാത്ത ക്രൂരത; ഉറങ്ങിക്കിടന്ന 9 മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 12കാരൻ കസ്റ്റഡിയിൽ

JUNE 22, 2026, 5:16 AM

ഗൊരഖ്പൂർ: ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ ഒമ്പത് മാസം പ്രായമായ കുഞ്ഞിനെ 12 വയസുകാരൻ ക്രൂരമായി പീഡിപ്പിച്ചതായി റിപ്പോർട്ട്. ഗുലാരിഹ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ അർധരാത്രിയിൽ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി സമീപത്തെ വയലിലെ ഷെഡിൽ എത്തിച്ച ശേഷമാണ് പീഡിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഗുരുതരാവസ്ഥയിലുള്ള കുഞ്ഞ് ചികിത്സയിലാണ്.

വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പുലർച്ചെ രണ്ട് മണിയോടെ അമ്മ ഉണർന്നപ്പോഴാണ് കുഞ്ഞിനെ കാണാനില്ലെന്ന് മനസിലായത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് കുഞ്ഞിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ശരീരത്തിൽ പരിക്കുകൾ കണ്ടതോടെ ഉടൻ ആശുപത്രിയിലെത്തിക്കുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.

അന്വേഷണത്തിൽ കുഞ്ഞിന്റെ ബന്ധുവായ 12 വയസുകാരനാണ് പ്രതിയെന്ന് വ്യക്തമായി. അശ്ലീല വീഡിയോ കണ്ട ശേഷമാണ് ഇയാൾ ഈ ക്രൂരകൃത്യം നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് ലഭിച്ചതായും പൊലീസ് അറിയിച്ചു. പിന്നാലെ കുട്ടിയെ കസ്റ്റഡിയിലെടുത്തു.

vachakam
vachakam
vachakam

കേസിൽ കൂടുതൽ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് സിറ്റി പൊലീസ് സൂപ്രണ്ട് നിമേഷ് പാട്ടീൽ അറിയിച്ചു. കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും ചികിത്സ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam