പരീക്ഷയില്‍ മാർക്ക് നൽകാമെന്ന് പറഞ്ഞു മെഡിക്കൽ വിദ്യാർത്ഥിക്ക് പീഡനം; ഡോക്ടര്‍ അറസ്റ്റില്‍

MARCH 16, 2026, 11:34 PM

ചെന്നൈ: പരീക്ഷ വിജയിപ്പിക്കാമെന്ന വാഗ്ദാനത്തോടെ ഒരു മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ, സർക്കാർ ഡോക്ടർ ഓം പ്രകാശിനെ ഊട്ടിപോലീസ് അറസ്റ്റ് ചെയ്തു. നീലഗിരി സർക്കാർ മെഡിക്കൽ കോളേജിലെ എമർജൻസി വിഭാഗത്തിൽ ജോലി ചെയ്തിരുന്ന പ്രതി, സർവകലാശാലാ അധികാരങ്ങൾ ഉപയോഗിച്ച് മാർക്ക് നൽകാമെന്ന് പറഞ്ഞു വിദ്യാർത്ഥിനിയെ വിശ്വസിപ്പിച്ചിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

തുടർന്ന് ഡോക്ടർ വിദ്യാർത്ഥിനിയെ സിവകാര്യ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ മദ്യം നൽകി പീഡനത്തിന് ശ്രമിച്ചതായി പരാതി ലഭിച്ചു. ഹോട്ടലിലെ ജീവനക്കാർ മുറിയിൽ ഉണ്ടായ തർക്കത്തെ ശ്രദ്ധിച്ച് പോലീസിനെ വിവരം നൽകിയതാണ് കേസ് പുറത്തുവരാൻ കാരണമായത്. പ്രാഥമിക അന്വേഷണത്തിൽ തന്നെ പീഡന വിവരം സ്ഥിരീകരിക്കപ്പെട്ടു.

പോലീസിന്റെ വിവരമനുസരിച്ച്, ഡോ. ഓം പ്രകാശ് രണ്ട് വിവാഹം കഴിഞ്ഞിട്ടുള്ളവനാണ്, പക്ഷേ ഇപ്പോൾ ഒറ്റയ്ക്കാണ് താമസം. സമാന രീതിയിൽ മറ്റു വിദ്യാർത്ഥിനികളെ ഇതുപോലെ ഉപദ്രവിച്ചിട്ടുണ്ടോ എന്ന കാര്യം  പോലീസ് അന്വേഷിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam