ഹോർമുസ് കടലിടുക്ക് മറികടന്ന് ‘നന്ദാദേവി’ ഇന്ത്യയിൽ; എൽപിജി കപ്പൽ സുരക്ഷിതമായി ഗുജറാത്തിൽ എത്തി

MARCH 17, 2026, 5:19 AM

ഗാന്ധിനഗർ: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾക്കിടയിൽ, ഉപരോധം നിലനിന്നിരുന്ന ഹോർമുസ് കടലിടുക്ക് വിജയകരമായി കടന്ന് ‘നന്ദാദേവി’ എന്ന ഇന്ത്യൻ എൽപിജി കപ്പൽ ഗുജറാത്ത് തീരത്തെത്തിയതായി റിപ്പോർട്ട്. ഏകദേശം 46,000 മെട്രിക് ടൺ ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് കയറ്റിയാണ് കപ്പൽ എത്തിയത്. ഇതിന് മുമ്പ് ‘ശിവാലിക്’ എന്ന മറ്റൊരു ഗ്യാസ് കപ്പലും ഇന്ത്യയിലെത്തിയിരുന്നു.

ഈ ദൗത്യം വിജയകരമാക്കുന്നതിൽ ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും കേന്ദ്ര തുറമുഖ-ഷിപ്പിംഗ് മന്ത്രാലയവും നിർണായക പങ്കുവഹിച്ചു. അപകടസാധ്യതയേറിയ കടലിടുക്ക് കടക്കുന്നതിനിടെ ഇന്ത്യൻ, ഇറാനിയൻ നാവികസേനകൾ കപ്പലുകൾക്ക് ആവശ്യമായ സുരക്ഷ ഒരുക്കി.

ലോകത്തിലെ പ്രധാന കടൽപാതകളിൽ ഒന്നായ ഹോർമുസ് കടലിടുക്ക് ഇറാൻ നിയന്ത്രണത്തിലാക്കിയതിനെ തുടർന്ന് അന്താരാഷ്ട്ര കപ്പൽഗതാഗതം വലിയ രീതിയിൽ ബാധിച്ചിരുന്നു. അതിനിടെയാണ് ഇന്ത്യ നയതന്ത്ര ഇടപെടലിലൂടെ സ്വന്തം കപ്പലുകൾക്ക് യാത്ര തുടരുമെന്ന സാഹചര്യം സൃഷ്ടിച്ചത്.

vachakam
vachakam
vachakam

യുദ്ധാവസ്ഥ മൂലം ആഗോള വിപണിയിൽ ഇന്ധനവിലയും ഗണ്യമായി ഉയർന്നിരുന്നു. ഏകദേശം 40 മുതൽ 50 ശതമാനം വരെ വർധനവാണ് രേഖപ്പെടുത്തുന്നത്.

അമേരിക്ക, ഇസ്രയേൽ, യൂറോപ്യൻ രാജ്യങ്ങളുടെ കപ്പലുകൾക്ക് നിയന്ത്രണങ്ങൾ തുടരുമ്പോഴും ഇന്ത്യൻ കപ്പലുകൾക്ക് പ്രത്യേക അനുമതി ലഭിച്ചു. ഇന്ത്യയുടെ എണ്ണ-വാതക കപ്പലുകൾക്ക് ഭീഷണി ഉണ്ടാകില്ലെന്ന ഉറപ്പും ഇറാൻ നൽകിയിരുന്നു.

ഇതിനായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർയും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മിൽ നടത്തിയ ചർച്ചകൾ നിർണായകമായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam