ഭിന്നശേഷിക്കാരനായ വില്ലേജ് ഓഫീസറുടെ സ്ഥലംമാറ്റം; റിപ്പോർട്ട് തേടി കൊല്ലം ജില്ലാ കലക്ടർ

JUNE 23, 2026, 11:06 PM

കൊല്ലം: ഭിന്നശേഷിക്കാരനായ വില്ലേജ് ഓഫീസറെ ദൂരത്തേക്ക് സ്ഥലംമാറ്റിയ സംഭവത്തിൽ കൊല്ലം ജില്ലാ കലക്ടർ റിപ്പോർട്ട് തേടി. തഹസിൽദാർ ഉൾപ്പെടെയുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ഉദ്യോഗസ്ഥന്റെ ഭിന്നശേഷി പരിഗണിച്ചാണ് കലക്ടറുടെ ഇടപെടൽ.

പന്മന വില്ലേജ് ഓഫീസറായ രാധാകൃഷ്ണപിള്ളയെ ശാരീരിക പരിമിതികൾ വകവയ്ക്കാതെ ദൂരത്തേക്ക് സ്ഥലംമാറ്റിയതിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നത്. ഭൂമാഫിയക്കെതിരെ നടപടി സ്വീകരിച്ചതിനുള്ള പ്രതികാരമായാണ് സ്ഥലംമാറ്റമെന്നാരോപിച്ചാണ് രാധാകൃഷ്ണപിള്ള രംഗത്തെത്തിയത്. ഭരണകക്ഷിയുമായി ബന്ധമുള്ള ചിലരുടെ നിലം നികത്തൽ തടഞ്ഞതിലുള്ള പ്രതികാരമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

85 ശതമാനത്തിലധികം അംഗവൈകല്യമുള്ള വ്യക്തിയെ 10 കിലോമീറ്ററിലധികം ദൂരത്തേക്ക് മാറ്റണമെങ്കിൽ പാലിക്കേണ്ട പ്രത്യേക ചട്ടങ്ങൾ അവഗണിച്ചാണ് തീരുമാനമെടുത്തതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇതിനെതിരെയാണ് രാധാകൃഷ്ണപിള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയത്.

vachakam
vachakam
vachakam

പരാതിയും വിവാദവും ശക്തമായ സാഹചര്യത്തിലാണ് ജില്ലാ കലക്ടർ ഇടപെട്ട് വിശദമായ റിപ്പോർട്ട് തേടിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ ഉണ്ടാകുക.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam