'ദസരാ' എന്ന ബമ്പർ ഹിറ്റിന് ശേഷം നാനിയും സംവിധായകൻ ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിക്കുന്ന 'ദി പ്യാരഡൈസ്'എന്ന ചിത്രത്തിന്റെ റിലീസിനെച്ചൊല്ലി സിനിമാ ലോകത്ത് ചർച്ചകൾ കൊഴുക്കുന്നു. ആദ്യം 2026 മാർച്ചിൽ പ്രഖ്യാപിച്ച്, പിന്നീട് ഓഗസ്റ്റ് 21-ലേക്ക് മാറ്റിയ ചിത്രം വീണ്ടും നീളുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.
ചിത്രത്തിന്റെ ഷൂട്ടിംഗ് ഇനിയും ബാക്കിയുള്ളതിനാൽ 2026 സെപ്റ്റംബർ 25-ലേക്ക് റിലീസ് മാറിയേക്കുമെന്നാണ് ഏറ്റവും പുതിയ ടോക്കുകൾ. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വരാനുണ്ട്. അതേസമയം, ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.
ബോളിവുഡ് താരം രാഘവ് ജുയൽ ആണ് 'വിക്രം മാലിക്' എന്ന ക്രൂരനായ വില്ലനായി ചിത്രത്തിലെത്തുന്നത്. സ്വർണ്ണമാലകളും തീക്ഷ്ണമായ കണ്ണുകളുമായി, മുൻപെങ്ങും കാണാത്ത അതീവ മാസ്സ് ലുക്കിലാണ് രാഘവ് വീഡിയോയിലുള്ളത്. "കട്ട കാത്തിരിപ്പിന് ശേഷം ഇതാ വിക്രം മാലിക്! എന്റെ കണ്ണുകളിൽ ചെകുത്താന്റെ നഗരമുണ്ട്" — തന്റെ പുതിയ ലുക്ക് പങ്കുവെച്ചുകൊണ്ട് രാഘവ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
സംവിധായകൻ ശ്രീകാന്ത് ഒഡേലയുടെ കരിയറിലെ ഏറ്റവും വലിയ കാൻവാസിൽ ഒരുങ്ങുന്ന ഈ പാൻ-വേൾഡ് ആക്ഷൻ ഡ്രാമയിൽ മോഹൻ ബാബുവും പ്രധാന വേഷത്തിലെത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകുന്ന ചിത്രം മലയാളം ഉൾപ്പെടെ എട്ട് ഭാഷകളിലാണ് റിലീസിനൊരുങ്ങുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
