പോപ്പ് റാണിയായ മാഡോണയുടെ അസാധാരണമായ ജീവിതകഥ പറയുന്ന ഹോളിവുഡ് ചിത്രം ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ഒന്നായിരുന്നു. എന്നാൽ വർഷങ്ങൾ നീണ്ട ചർച്ചകൾക്കും തയാറെടുപ്പുകൾക്കും ഒടുവിൽ ആ പ്രൊജക്റ്റ് പൂർണ്ണമായും ഉപേക്ഷിച്ചതായാണ് പുതിയ റിപ്പോർട്ടുകൾ.
മാഡോണ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് ഇപ്പോൾ പെട്ടിയിലായിരിക്കുന്നത്. യൂണിവേഴ്സൽ പിക്ചേഴ്സുമായി ഉണ്ടായ ബജറ്റ് തർക്കങ്ങളാണ് ചിത്രം മുടങ്ങാൻ കാരണമെന്ന് 'ഇന്റർവ്യൂ മാഗസിൻ'-ന് നൽകിയ അഭിമുഖത്തിൽ മാഡോണ വെളിപ്പെടുത്തി.
എന്റേത് വളരെ വലിയൊരു ജീവിതമാണ്, അതുകൊണ്ട് തന്നെ സിനിമയ്ക്ക് വലിയൊരു ബജറ്റും ആവശ്യമായിരുന്നു. എന്നാൽ യൂണിവേഴ്സൽ സ്റ്റുഡിയോസിന് അതിന്റെ വ്യാപ്തി മനസ്സിലായില്ല. ചെലവ് ചുരുക്കാനായി ചിത്രീകരണം സെർബിയയിലേക്ക് മാറ്റാൻ പോലും മാഡോണ തയാറായെങ്കിലും സ്റ്റുഡിയോ അധികൃതർ അതിനും സമ്മതിച്ചില്ല. അവർക്ക് എന്നിൽ വിശ്വാസമില്ലായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു.
പിന്നീട് നെറ്റ്ഫ്ലിക്സുമായി ചേർന്ന് ഒരു വെബ് സീരീസ് ആലോചിച്ചെങ്കിലും യൂണിവേഴ്സൽ പിക്ചേഴ്സിന്റെ പക്കലുള്ള തിരക്കഥ വൻ തുക നൽകി വാങ്ങേണ്ടി വരുമെന്നതിനാൽ ആ ശ്രമവും ഉപേക്ഷിക്കേണ്ടി വന്നു.സിനിമയിൽ മാഡോണയായി വേഷമിടാൻ പ്രശസ്ത നടി ജൂലിയ ഗാർണറെ വരെ തീരുമാനിച്ചതായിരുന്നു. ചിത്രം ഉപേക്ഷിച്ചെങ്കിലും, ജൂലൈ 3-ന് പുറത്തിറങ്ങുന്ന തന്റെ പുതിയ 15-ാമത് സ്റ്റുഡിയോ ആൽബമായ കൺഫെഷൻസ് II ന്റെ പണിപ്പുരയിലാണ് ഇപ്പോൾ പോപ്പ് താരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
