വാഹന മോഡിഫിക്കേഷനെ കുറിച്ച് പഠിക്കാൻ വിദഗ്ദ സമിതിയെ നിയോഗിച്ച് സർക്കാർ

JUNE 23, 2026, 11:36 PM

തിരുവനന്തപുരം: വാഹന  മോഡിഫിക്കേഷനെ കുറിച്ച് പഠിക്കാന്‍ വിദഗ്ദ സമിതിയെ നിയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍. 

വാഹനത്തിന്റെ സ്റ്റിക്കര്‍ ഒട്ടിക്കല്‍, നിറം മാറ്റം അടക്കമുള്ളവ സമിതി പരിശോധിക്കും. 100 ദിവസത്തിനുള്ളില്‍ ആദ്യ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. ജൂലൈ ഒന്ന് മുതലായിരിക്കും സമിതി പ്രവര്‍ത്തനം ആരംഭിക്കുക. 

ഗതാഗത കമ്മീഷണര്‍ സമിതിക്ക് നേതൃത്വം നല്‍കും. ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥരായിരിക്കും അംഗങ്ങള്‍. രണ്ട് വിഭാഗങ്ങളായി തരം തിരിച്ച് പഠനം നടത്തും.

vachakam
vachakam
vachakam

ഫീസ് അടച്ച് നടത്താന്‍ കഴിയുന്ന മോഡിഫിക്കേഷനുകള്‍ പരിശോധിക്കും. കൂടുതല്‍ വിദഗ്ധരെയും സമിതിയില്‍ ഉള്‍പ്പെടുത്തും.

റോഡപകടങ്ങള്‍ അന്വേഷിക്കാനും വിദഗ്ധ സമിതിയെ നിയോഗിക്കും. സമിതി രൂപീകരിക്കണമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍ നിർദേശം നല്‍കി. 'പോസ്റ്റ് ആക്സിഡന്റ് കമ്മിറ്റി' എന്ന് പേരിലായിരിക്കും സമിതി നിയോഗിക്കുക. മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് സമിതി രൂപീകരിക്കുന്നത്. എംവിഡി, പൊലീസ്, പിഡബ്ല്യുഡി, കെഎസ്ഇബി എന്നിവയുടെ പ്രതിനിധികള്‍ അംഗങ്ങളാകും.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam