ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലെ പരീക്ഷാ ക്രമക്കേട് പരാതി; ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകുന്നതിൽ പിഎസ്‌സിയുടെ തീരുമാനം നാളെ

SEPTEMBER 12, 2026, 9:15 PM

തിരുവനന്തപുരം: ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലെ പരീക്ഷാ ക്രമക്കേട് പരാതിയിൽ ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമോ എന്നതിൽ പിഎസ്‌സിയുടെ തീരുമാനം നാളെ അറിയാം. നാളെ ചേരുന്ന പിഎസ്‌സി യോഗം നിയമോപദേശം വിശദമായി പരിശോധിക്കും. ഇതിനുശേഷമാകും തീരുമാനമെടുക്കുക. 

നിലവിൽ പിഎസ്‌സിയിലെ നാല് അംഗങ്ങൾക്കാണ് ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയിരിക്കുന്നത്. അംഗങ്ങളുടെ ചോദ്യം ചെയ്യൽ പൂർത്തിയായതിനുശേഷമാകും ചെയർമാൻ കെ.ആർ ബൈജുവിനെ വിളിച്ചുവരുത്തുക.സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന കാര്യം എസ്‌ഐടി അന്വേഷിച്ചു വരികയാണ്. 

പിഎസ്‌സി ഭരണഘടന സ്ഥാപനമാണെന്നും പ്രോട്ടോകോൾ പ്രകാരം ചെയർമാനോ അംഗങ്ങൾക്കോ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിന് എത്താനാവില്ലെന്നാണ് പിഎസ്‌സി സെക്രട്ടറി എസ്ഐടിക്ക് കത്ത് നൽകിയിരുന്നത്.അന്വേഷണ ഉദ്യോഗസ്ഥർക്ക് പിഎസ്‌സി ആസ്ഥാനത്ത് എത്തി മൊഴിയെടുക്കാം എന്നായിരുന്നു അറിയിച്ചിരുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam