കണ്ണൂർ: വാണിയപ്പാറ പളളി കല്ലറയിലെ ദുരൂഹ മൃതദേഹം സിജോ സ്കറിയയുടേത് ആകാൻ സാധ്യതയില്ലെന്ന് ഭാര്യ നിഖില ജോസഫ്. വാണിയപ്പാറ പളളിയിലെ ദുരൂഹകല്ലറ പോലീസ് ഇന്ന് തുറന്ന് പരിശോധിക്കും.
കല്ലറയിൽ രജിസ്റ്ററിലുളളതിനേക്കാൾ ഒരു മൃതദേഹം അധികമുണ്ടെന്ന പളളി വികാരിയുടെ പരാതിയിലാണ് അന്വേഷണം. അതേസമയം കുറ്റ്യാടി പോലീസ് അന്വേഷിച്ചെങ്കിലും സിജോയെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല.
ഏറ്റവുമൊടുവിൽ തന്റെ അച്ഛൻ അന്വേഷിച്ചു ചെന്നപ്പോൾ വിലങ്ങാടുളള വീട്ടിൽ കിടന്നുറങ്ങുന്നത് കണ്ടെന്നും പിന്നീട് കണ്ടിട്ടില്ലെന്നും നിഖില പറഞ്ഞു.
പത്തുമണിയോടെ ഫോറൻസിക് സംഘം കല്ലറയിൽ ശാസ്ത്രീയ പരിശോധന നടത്തും. ഇന്നലെ ആർഡിഒ കല്ലറ തുറക്കാൻ അനുമതി നൽകിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
