എല്‍ഡിഎഫ് കണ്‍വീനറായി പി. രാജീവ് എത്തിയേക്കും; ടി.പി. രാമകൃഷ്ണന് പകരക്കാരനെ തേടി സിപിഐഎം

JUNE 23, 2026, 11:38 PM

തിരുവനന്തപുരം: മുന്‍ മന്ത്രിയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ പി. രാജീവ് എല്‍ഡിഎഫ് കണ്‍വീനറായി എത്താനുള്ള സാധ്യത ശക്തമാകുന്നു. ഇതുസംബന്ധിച്ച് സിപിഐഎമ്മില്‍ ആലോചനകള്‍ പുരോഗമിക്കുകയാണെന്നാണ് സൂചന. നിലവിലെ കണ്‍വീനറായ ടി.പി. രാമകൃഷ്ണന്‍ പദവി ഒഴിയാനുള്ള ആഗ്രഹം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതോടെയാണ് പുതിയ കണ്‍വീനറെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്.

തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്കും പി. രാജീവിന്റെ പേര് ഉയര്‍ന്നിരുന്നു. കളമശ്ശേരിയില്‍ പരാജയപ്പെട്ടതോടെ എംഎല്‍എ സ്ഥാനം നഷ്ടമായെങ്കിലും, പാര്‍ട്ടിയുടെ മുഖ്യധാരയിലേക്ക് പി. രാജീവിനെ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരണമെന്ന ചര്‍ച്ച സിപിഐഎമ്മിനുള്ളില്‍ നിലനിന്നിരുന്നു. അതാണ് ഇപ്പോള്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്കുള്ള സാധ്യതകളിലേക്ക് വഴിതുറന്നിരിക്കുന്നത്.

ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറാന്‍ താത്പര്യമുണ്ടെന്ന് ടി.പി. രാമകൃഷ്ണന്‍ സിപിഐഎം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതിന് പിന്നാലെ പ്രതിപക്ഷത്തിരിക്കുന്ന എല്‍ഡിഎഫിന് യുവമുഖവും ശക്തമായ വാദപ്രതിവാദ ശേഷിയുമുള്ള നേതാവിനെ കണ്‍വീനറായി കൊണ്ടുവരുന്നത് ഗുണകരമാകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

vachakam
vachakam
vachakam

പ്രതിപക്ഷത്തിരിക്കെ എല്‍ഡിഎഫിന് പുതുമയുള്ള മുഖം നല്‍കാനും, രാഷ്ട്രീയമായി കൂടുതല്‍ ആക്രമണാത്മക നിലപാട് കൈക്കൊള്ളാനും പി. രാജീവിനെ കണ്‍വീനറാക്കുന്നത് സഹായകരമാകുമെന്നാണ് സിപിഐഎമ്മിലെ ഒരു വിഭാഗം വിലയിരുത്തുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് അന്തിമതീരുമാനം പാര്‍ട്ടി നേതൃത്വത്തിന്റെ ചര്‍ച്ചകള്‍ക്കു ശേഷമായിരിക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam